വിദ്യാർത്ഥിനിയെ മർദ്ദിച്ച അധ്യാപികയ്ക്കെതിരെ കേസെടുത്തു

ബേക്കൽ : നവോദയ വിദ്യാലയത്തിൽ വിദ്യാർത്ഥിനിയെ മർദ്ദിച്ച അധ്യാപികയ്ക്കെതിരെ  ബാലാവകാശ  നിയമ പ്രകാരം കേസെടുത്തു. പെരിയ ജവഹർ നവോദയ വിദ്യാലയത്തിലെ  മൂന്നാം തരം വിദ്യാർത്ഥിനിയെ മർദ്ദിച്ച അധ്യാപികയ്ക്കെതിരെയാണ് കേസ്.

2020 ഫെബ്രുവരി 28 നാണ് ജവഹാർ നവോദയ വിദ്യാലയത്തിലെ  അധ്യാപികയായ ജാൻസി ജോൺസൺ സ്ക്കൂളിലെ മൂന്നാം തരം വിദ്യാർത്ഥിനിയെ മർദ്ദിച്ച് പരിക്കേൽപിച്ചത്. പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെച്ചൊല്ലിയാണ് മർദ്ദനം ഇതിനു ശേഷം അധ്യാപിക വിദ്യാർത്ഥിനിയെ മാനസികമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.

വിദ്യാർത്ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ബാലാവകാശ സംരക്ഷണ നിയമത്തിലെ  വകുപ്പുകളടക്കം ചേർത്താണ് അധ്യാപികയ്ക്കെതിരെ ബേക്കൽ പോലീസ് കേസെടുത്തത്.

Read Previous

നഗരസഭ ചെയർ പേഴ്സൺ സ്ഥാനാർത്ഥി പ്രസന്ന കുമാരി

Read Next

ഹൊസ്ദുർഗ് പോലീസിൽ ആശ്വാസം; കോവിഡ് ബാധിച്ച 9 പേർക്ക് നെഗറ്റീവ്