നൗഷീറ മരണത്തിൽ പ്രേരണക്കുറ്റം ഭർത്താവ് പോലീസ് നിരീക്ഷണത്തിൽ

കാഞ്ഞങ്ങാട്: അമ്പലത്തറ പാറപ്പള്ളിയിലെ നൗഷീറയുടെ 25, മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് റസാഖിനെതിരെ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും.  പാറപ്പള്ളിയിലെ ഭർതൃഗൃഹത്തിൽ യുവതി തൂങ്ങിമരിച്ചത് പീഡനത്തെത്തുടർന്നാണെന്ന് വ്യക്തമായ സാഹചര്യത്തിലാണ് റസാഖിനെതിരെ അമ്പലത്തറ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തുന്നത്.

ആത്മഹത്യ ചെയ്യുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നൗഷീറ സ്വന്തം സഹോദരിക്ക് റസാഖ് മർദ്ദിച്ചതായി വ്യക്തമാക്കി വാട്സാപ്പിൽ സന്ദേശമയച്ചിരുന്നു.  മരണപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ഒഴിഞ്ഞവളപ്പിലെ ബന്ധുവീട്ടിൽ റസാഖ് കഴുത്തിന് പിടിച്ച് മർദ്ദിച്ചിരുന്നതായും നൗഷീറ വാട്സാപ്പ് സന്ദേശത്തിൽ വ്യക്തമാക്കി. എനിക്ക് എങ്ങോട്ട് പോകണമെന്നറിയില്ലെന്നും, റസാഖിന്റെ പോക്ക് ശരിയല്ലെന്നും സന്ദേശമുണ്ടായിരുന്നു.

സഹോദരിക്ക് സന്ദേശമയച്ചതിന് പിന്നാലെയാണ് കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ഭർതൃ വീട്ടിലെ ഒന്നാം നിലയിലെ കിടപ്പ് മുറിയിൽ നൗഷീറ ഫാനിന്റെ ഹുക്കിൽ ഷാൾ കെട്ടി തൂങ്ങി മരിച്ചത്. നിലവിൽ റസാഖിനെതിരെ പോലീസ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയിട്ടില്ല. കസ്റ്റഡിയിൽ ചോദ്യം ചെയ്ത് റസാഖിനെ വിട്ടയച്ചുവെങ്കിലും, പോലീസ് നിരീക്ഷണത്തിലാണ്. കേസ്സിൽ കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം മാത്രമെ റസാഖിനെതിരെ കേസ്സുൾപ്പെടെ നടപടികളുണ്ടാവുകയുള്ളു.

LatestDaily

Read Previous

ബ്ലേഡ് സുനിലിനെതിരെയുള്ള കേസന്വേഷണം പാതിവഴിയിൽ

Read Next

ലഹരി മാഫിയയുടെ പിടിയിൽപ്പെട്ട ഭർതൃമതിയെ രക്ഷിച്ചു