ദേശീയപാത കുഴിയടയ്ക്കൽ; എൻഎച്ച്എഐ വിശദീകരണം നൽകി

ദേശീയപാത കുഴിയടയ്ക്കൽ സംബന്ധിച്ച് എൻഎച്ച്എഐ വിശദീകരണം നൽകി. കുഴി അടയ്ക്കൽ പരമാവധി പൂർത്തിയായതായി ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു. റോഡിൽ വീണ്ടും പരിശോധന നടത്താൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. കുഴി അടയ്ക്കലിന്റെ പുരോഗതി വിലയിരുത്താനാണ് നിർദേശം നൽകിയത്.

കരാർ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിച്ചെന്നും, തുടർ നിർമ്മാണ കരാറിൽ നിന്ന് ഒഴിവാക്കിയതായും കളക്ടറുടെ കാരണം കാണിക്കൽ നോട്ടീസിന് എൻഎച്ച്എഐ വിശദീകരണം നൽകി. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിനെ റോഡ് അറ്റകുറ്റപ്പണിയിലെ വീഴ്ചയുടെ പേരിൽ ദേശീയപാതാ കരാറിൽ നിന്ന് ഒഴിവാക്കി.

സെപ്റ്റംബർ 15 മുതൽ അറ്റകുറ്റപ്പണി നടത്താൻ പുതിയ കമ്പനികളിൽ നിന്ന് ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ദേശീയപാത അതോറിറ്റി അന്ത്യശാസനം നൽകിയിട്ടും ജിഐപിഎൽ ജോലികളോ അറ്റകുറ്റപ്പണികളോ സമയബന്ധിതമായി നടത്താത്തതിനെ തുടർന്നാണ് നടപടി.

K editor

Read Previous

സ്വാതന്ത്ര്യദിനാഘോഷത്തിന്റെ അവസാന ഘട്ട ഒരുക്കങ്ങളിൽ മുങ്ങി രാജ്യം

Read Next

ബീഹാറിലെ സംഭവികാസങ്ങളുടെ അടിസ്ഥാനത്തിലെ ഇന്ത്യ ടുഡേ സർവ്വേ തള്ളി തമിഴ്‌നാട് ധനമന്ത്രി