ദേശീയ ഗെയിംസ്; കേരളത്തിന് നെറ്റ്ബോളിൽ തോല്‍വി

ഭാവ്നഗര്‍: ദേശീയ ഗെയിംസ് പുരുഷ നെറ്റ് ബോളിൽ കേരളത്തിന് തോൽവി. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ തെലങ്കാനയോടാണ് തോൽവി. 52-54 ആണ് സ്കോർ. ആദ്യ മത്സരത്തിൽ ബീഹാറിനെ തോൽപ്പിച്ച കേരളത്തിന് രണ്ടാം മത്സരത്തിൽ റഫറിയുടെ നടപടി മൂലം തിരിച്ചടി നേരിട്ടു. കേരളത്തിന്‍റെ രണ്ട് പ്രതിരോധ താരങ്ങളെ റഫറി പുറത്താക്കി. ഇതോടെ മത്സരത്തിൽ തെലങ്കാനയ്ക്ക് മേൽക്കൈ ലഭിച്ചു. 11-16, 13-13, 12-12, 16-13 എന്നിങ്ങനെയാണ് നാല് ക്വാര്‍ട്ടറിലെയും സ്‌കോർ. ഡൽഹിയും തെലങ്കാനയും തമ്മിലുള്ള മത്സരം അപൂർവ സമനിലയിൽ കലാശിച്ചു. ഡൽഹി ബീഹാറിനെ തോൽപ്പിച്ചതോടെ (സ്കോർ: 72-55), ഗ്രൂപ്പ് ബിയിൽ ഡൽഹിക്കും തെലങ്കാനയ്ക്കും പിന്നിൽ കേരളം മൂന്നാം സ്ഥാനത്തെത്തി. ഡൽഹിക്കെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം. ബുധനാഴ്ച ഡൽഹിയെ തോൽപ്പിച്ചാലെ കേരളത്തിന് സെമിയിലെത്താൻ സാധിക്കൂ.

Read Previous

സാങ്കേതിക പ്രശ്നം മൂലം റദ്ദാക്കിയ എയർ ഇന്ത്യ വിമാനം കണ്ണൂരിൽ നിന്ന് തിരിച്ചു

Read Next

രാജസ്ഥാൻ കോൺഗ്രസ് പ്രതിസന്ധി; ഹൈക്കമാൻഡ് നിരീക്ഷകർ റിപ്പോർട്ട് നൽകി