സി.പി.എം പതാകയുടെ താഴെ ദേശീയപതാക കെട്ടി അനാദരവ്

മുതലമട (പാലക്കാട്): സി.പി.എം പതാകയുടെ താഴെ ദേശീയപതാക കെട്ടി അനാദരവ്. തമിഴ്നാട് അതിർത്തിക്കടുത്തുള്ള ചെമ്മണാമ്പതി അണ്ണാ നഗറിലാണ് സംഭവം. സിപിഎം പ്രാദേശിക നേതാവ് കെ. ജയരാജന്‍റെ വീട്ടിൽ സി.പി.എം പതാകയുടെ താഴെയാണ് ദേശീയപതാക കെട്ടിയത്. സംഭവം വിവാദമായതോടെ ദേശീയപതാകയെ അപമാനിച്ചവർക്കെതിരെ നടപടി വേണമെന്ന് കോൺഗ്രസും ബി.ജെ.പിയും ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ ദേശീയ പതാക ഉയർത്താനുള്ള ‘ഹർ ഘർ തിരംഗ’യ്ക്ക് ഇന്ന് തുടക്കമായി. 15 വരെ വീടുകൾ, സർക്കാർ, പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ദേശീയ പതാക ഉയർത്താം. ഈ 3 ദിവസത്തേക്ക് വീട്ടിൽ ഉയർത്തുന്ന ദേശീയ പതാക രാത്രിയിൽ താഴ്ത്തേണ്ടതില്ല.

Read Previous

ഇടതുപാര്‍ട്ടികള്‍ കൂടുതല്‍ വിനയാന്വിതരാകണം: നിർദേശവുമായി മുഖ്യമന്ത്രി

Read Next

ദുബായില്‍ ഇ സ്കൂട്ടർ ഉപയോഗത്തില്‍ വർദ്ധനവ്