ഡൽഹിയിൽ രാത്രി പരിശോധനക്കിടെ ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷയ്‌ക്കു നേരെ അതിക്രമം

ന്യൂഡൽഹി: ദേശീയ വനിത കമ്മീഷൻ അധ്യക്ഷയ്ക്കെതിരേ അതിക്രമം. കൈ കാറിൽ കുരുക്കി വലിച്ചിഴച്ചെന്നാണ് ദേശീയ വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മലിവാളിന്‍റെ പരാതി. വ്യാഴാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവർ ഹരീഷ് ചന്ദ്ര (47) അറസ്റ്റിലായി. സംഭവസമയത്ത് ഇയാൾ മദ്യപിച്ചിരുന്നതായാണ് വിവരം.

ഡൽഹി എയിംസ് ആശുപത്രിക്ക് സമീപമാണ് സംഭവം. കാറിനുള്ളിൽ കൈ കുടുങ്ങിയ സ്വാതിയെ 15 മീറ്ററോളം വലിച്ചിഴച്ചതായാണ് വിവരം. രാത്രിയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികൾ പരിശോധിക്കാൻ സ്വാതി മാലിവാളും സംഘവും തലസ്ഥാനത്തെത്തിയതായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ വനിതാ കമ്മിഷൻ അധ്യക്ഷ നിർദേശം നൽകി.

രാവിലെ എയിംസ് ആശുപത്രിക്ക് സമീപം നിൽക്കുമ്പോൾ ഹരീഷ് ചന്ദ്ര കാറിൽ തന്നെ കയറാൻ നിർബന്ധിച്ചുവെന്നും സ്വാതി മലിവാൾ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഹരീഷ് ചന്ദ്ര മദ്യലഹരിയിലായിരുന്നുവെന്നും അബോധാവസ്ഥയിലായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

Read Previous

സമയത്തിന് മുമ്പേ പറന്നുയര്‍ന്ന് സ്‌കൂട്ട് എയര്‍ലൈന്‍സ്; 27 പേര്‍ക്ക് യാത്ര നഷ്ടമായി

Read Next

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍