ദേശിയ ധീരതാ പുരസ്കാരം; 56 പുരസ്‌കാര ജേതാക്കളില്‍ 11 പേരും മലയാളിക്കുട്ടികൾ

ന്യൂഡല്‍ഹി: ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെൽഫെയറിൻ്റെ (ഐ.സി.സി.ഡബ്ല്യു.) 2020, 2021, 2022 വര്‍ഷങ്ങളിലെ ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരനേട്ടത്തില്‍ റെക്കോഡിട്ട് മലയാളി കുട്ടികൾ. 56 പുരസ്‌കാര ജേതാക്കളില്‍ 11 പേരും മലയാളിക്കുട്ടികളാണ്.

ഐ.സി.സി.ഡബ്ല്യു ഭരത്, മാർക്കണ്‌ഠേയ, പ്രഹ്ലാദ, ഏകലവ്യ, അഭിമന്യു, ശ്രാവൺ, ധ്രുവ, ജനറൽ എന്നീ എട്ട് വിഭാഗങ്ങളിലായാണ് പുരസ്കാരം നൽകുന്നത്. 2020 ൽ 22 പേരെയും 2021 ൽ 16 പേരെയും 2022 ൽ 18 പേരെയുമാണ് അവാര്‍ഡിനായി തിരഞ്ഞെടുത്തത്.

ബിഹാർ സ്വദേശിയായ അമിത് രാജിനു മരണാനന്തര ബഹുമതിയായി ഭരത് അവാർഡ് (2020) പ്രഖ്യാപിച്ചു. ജീവൻ ബലിയർപ്പിച്ച് തീയിൽ നിന്ന് രണ്ട് പേരെ രക്ഷിച്ചതിനാണ് പുരസ്കാരം. വൈദ്യുതാഘാതത്തിൽ നിന്ന് അമ്മയെ രക്ഷിക്കുന്നതിനിടെ മരിച്ച മഹാരാഷ്ട്ര സ്വദേശി പ്രതീക് സുധാകറിനു മരണാനന്തര ബഹുമതിയായി ശ്രാവൺ അവാർഡ് ലഭിച്ചു. പുരസ്കാരം നേടിയ മലയാളി കുട്ടികൾ: എം.അഹമ്മദ് ഫാസ്, പി. മുഹമ്മദ് ഇർഫാൻ (പ്രഹ്ലാദ് അവാർഡ്-2022), ഏഞ്ചൽ മരിയ ജോയ് (ഏകലവ്യ അവാർഡ്-2021), ടി.എൻ.ഷാനിസ് അബ്ദുള്ള (അഭിമന്യു അവാർഡ്-2021), ഉമ്മർ മുക്താർ (ധ്രുവ് അവാർഡ്-2020), നിഹാദ് (ധ്രുവ് അവാർഡ്-2022), കെ.ശീതള്‍ ശശി, കെ.എന്‍. ശിവകൃഷ്ണ, എന്‍. ഋതുജിത്ത് (2021),കെ. മുഹമ്മദ് അമ്രാസ്, ജയകൃഷ്ണന്‍ ബാബു (2020), എന്നിവരാണ് ജനറൽ വിഭാഗത്തിൽ. മലപ്പുറം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണ് കുട്ടികൾ.

K editor

Read Previous

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ഈജിപ്ഷ്യൻ പ്രസിഡന്‍റ്

Read Next

റെസ്ലിങ് താരങ്ങളുടെ പ്രതിഷേധം പിൻവലിച്ചു; ബ്രിജ് ഭൂഷൺ മാറിനില്‍ക്കും