‘സിങ്ക് സൗണ്ടിനുള്ള ദേശീയ പുരസ്‌കാരം ഡബ്ബിങ് സിനിമയ്ക്ക്’ ; ജൂറിക്ക് തെറ്റുപറ്റി

സിങ്ക് സൗണ്ടിനുളള ദേശീയ പുരസ്കാരം ഡബ്ബ് ചെയ്ത ചിത്രത്തിനെന്ന വാർത്തയോട് പ്രതികരിച്ച് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ്. കന്നഡ ചിത്രം ഡോളളുവിനാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് അവാർഡ് ലഭിച്ചത്. ജോബിൻ ജയന്‍റെ പേരാണ് ജൂറി പ്രഖ്യാപിച്ചത്. എന്നാൽ സ്റ്റുഡിയോയിൽ വച്ചാണ് ചിത്രം റെക്കോർഡ് ചെയ്തതെന്ന് ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ് പറഞ്ഞു.

സിനിമ ഈ അവാർഡിന് അർഹമല്ല. സ്റ്റുഡിയോയിൽ ഡബ്ബ് ചെയ്ത ഒരു സിനിമയായിരുന്നു അത്, ഒരു സാധാരണ സിനിമ പോലെ. സിനിമ കണ്ടതിന് ശേഷമാണോ ജൂറി പുരസ്കാരം നൽകിയതെന്ന് എനിക്കറിയില്ല. ഒരു ഡബ്ബ് ചെയ്ത സിനിമയും ഒരു സിങ്ക് സൗണ്ട് ഫിലിമും തമ്മിലുള്ള വ്യത്യാസം അത് കേട്ടതിന് ശേഷം അവർക്ക് മനസ്സിലാകാത്തതാണോ എന്നെനിക്കറിയില്ല. ഇക്കാര്യത്തിൽ ജൂറിക്ക് തെറ്റുപറ്റിയെന്ന് നിതിൻ ലൂക്കോസ് പറഞ്ഞു.

‘ഡൊളളു ‘ എന്ന ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ് ഡബ്ബ് ചെയ്ത സിനിമയാണിതെന്ന് സ്ഥിരീകരിക്കണമെന്ന് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. നിതിൻ തന്നെ ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു.

K editor

Read Previous

കോമൺവെൽത്ത് ഗെയിംസിൽ തേജസ്വിൻ മത്സരിക്കും

Read Next

മാധ്യമത്തിനെതിരെ കത്തയക്കുമ്പോള്‍ താൻ പിഎ അല്ല; ജലീലിനെ തള്ളി സ്വപ്‌ന