ഉദ്ഘാടനം കഴിഞ്ഞതെ തകര്‍ന്ന് നര്‍മദ കനാൽ: പരിഹസിച്ച് പ്രതിപക്ഷം

ഗുജറാത്ത്: ഉദ്ഘാടനം ചെയ്ത് 24 മണിക്കൂറിനുള്ളിൽ നർമ്മദ കനാലിന്‍റെ ഒരു ഭാഗം തകർന്നു. കനാൽ തകർന്ന് കൃഷിയിടത്തിലേക്ക് വലിയ തോതിൽ വെള്ളം ഒഴുകുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. കോൺഗ്രസും എഎപിയും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വീഡിയോ ഷെയർ ചെയ്യുകയും ഇതാണോ ഗുജറാത്ത് മോഡലെന്ന് പരിഹസിക്കുകയും ചെയ്തു.

ഗുജറാത്ത് സർക്കാർ കച്ചിലെ മാണ്ഡവിയിലേക്കുള്ള നർമ്മദ കനാൽ വളരെ ആഘോഷത്തോടെയാണ് ഉദ്ഘാടനം ചെയ്തത്. കനാൽ തകർന്നതോടെ ഏക്കറുകണക്കിന് കൃഷി നശിച്ചു. കനാൽ ഉദ്ഘാടനം ചെയ്ത് 24 മണിക്കൂർ തികയും മുമ്പാണ് കനാലിന്‍റെ ഒരു ഭാഗം തകർന്നത്. പല സ്ഥലങ്ങളും വെള്ളത്തിനടിയിലായെന്നും കർഷകരുടെ വരുമാന സ്രോതസ്സുകൾ നശിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. അഴിമതി നിറഞ്ഞ ഗുജറാത്ത് മോഡലാണിതെന്ന് കോൺഗ്രസും എഎപിയും ആരോപിച്ചു.

Read Previous

വിക്രം അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ

Read Next

“തുറമുഖ കണക്റ്റിവിറ്റി പദ്ധതികൾ വേഗത്തിലാക്കണം”