നരേന്ദ്ര മോദി തമിഴ്നാട്ടിൽ നിന്ന് മത്സരിച്ചേക്കും; അഭ്യൂഹങ്ങൾക്ക് ശക്തി പകർന്ന് അണ്ണാമലൈ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2024ലെ പൊതുതിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ നിന്ന് ജനവിധി തേടുമെന്ന വാർത്തകൾക്ക് ശക്തി പകർന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. പ്രധാനമന്ത്രി മേഖല അതിർത്തികൾ ഭേദിച്ചിരിക്കുകയാണ്. അദ്ദേഹത്തെ ഇപ്പോൾ ‘ഇൻസൈഡർ’ ആയാണ് കണക്കാക്കുന്നത്. വാർത്താ ഏജൻസിയായ എഎൻഐയുടെ പോഡ്കാസ്റ്റിലാണ് അണ്ണാമലൈ ഇക്കാര്യം പറഞ്ഞത്.

2024 ലെ പൊതുതിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടിൽ മത്സരിക്കണം. മോദി തമിഴ്നാട്ടിൽ നിന്ന് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ മാധ്യമങ്ങളിലൂടെ എങ്ങനെയോ പ്രചരിച്ചുവെന്നും പല സ്ഥലങ്ങളിലും താൻ പോകുമ്പോൾ ആളുകൾ അതിനെക്കുറിച്ച് ചോദിക്കാറുണ്ടെന്നും അണ്ണാമലൈ പറഞ്ഞു.

മോദി തമിഴ്നാട്ടിൽ നിന്ന് മത്സരിക്കുകയാണെങ്കിൽ തമിഴരിൽ ഒരാളാണെന്ന തോന്നൽ ഉണ്ടാകുമെന്നും അത് വോട്ടായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മോദി രാമനാഥപുരത്ത് നിന്ന് മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. തൂത്തുക്കുടിയിലെ ചായക്കടകളിൽ പോലും ഇത് സജീവ ചർച്ചയാണ് എന്നും അദ്ദേഹം പറഞ്ഞു.

Read Previous

സൂര്യയ്ക്കും ജ്യോതികയ്ക്കുമൊപ്പം; ചിത്രങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്

Read Next

ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തടയണമെന്ന ഹർജി; സുപ്രീംകോടതി ഇന്ന് പരിഗണിക്കും