8 വര്‍ഷം കൊണ്ട് നരേന്ദ്ര മോദി യാത്ര ചെയ്തത് 60ലധികം രാജ്യങ്ങളില്‍

ന്യൂ ഡൽഹി: സെപ്റ്റംബർ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ 72-ാം ജൻമദിനം ആഘോഷിക്കുകയാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായി എട്ടാമത്തെ വര്‍ഷമാണ് നരേന്ദ്ര മോദി പിന്നിടുന്നത്. വിദേശയാത്രകളുടെ പേരിലാണ് പ്രധാനമന്ത്രിയായതിന് ശേഷം അദ്ദേഹം ഏറ്റവും കൂടുതൽ തവണ പരിഹസിക്കപ്പെട്ടത്.

എന്നാൽ ഈ യാത്രകൾ അദ്ദേഹത്തിന്‍റെ എട്ട് വർഷത്തെ ഭരണത്തിലുടനീളം ലോകമെമ്പാടും ശ്രദ്ധാകേന്ദ്രമായി മാറാൻ മോദിയെ സഹായിച്ചു എന്നതിൽ സംശയമില്ല. കഴിഞ്ഞ എട്ട് വർഷത്തിനിടെ ലോകമെമ്പാടുമുള്ള 60ലധികം രാജ്യങ്ങളിലാണ് മോദി സന്ദർശനം നടത്തിയത്.

അദ്ദേഹത്തിന്‍റെ മുൻഗാമിയായ മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കെ രണ്ട് ടേമുകളിലായി 73 സന്ദർശനങ്ങൾ ആണ് നടത്തിയത്. മോദി ഏറ്റവും കൂടുതൽ തവണ സന്ദർശിച്ച രാജ്യം അമേരിക്കയാണ്.

Read Previous

യുഎഇയിൽ 441 പേർക്ക് കോവിഡ്

Read Next

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആക്രമണം; അഭിഭാഷകയ്ക്ക് ഭീഷണി