നന്ദയായി നരേൻ; ‘അദൃശ്യം’ റിലീസ് തീയതി പ്രഖ്യാപിച്ചു

നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രം ‘അദൃശ്യ’ത്തിന്റെ ക്യാരക്റ്റർ പോസ്റ്ററുകൾ പുറത്ത്. നരേൻ, കയൽ ആനന്ദി, ജോജു ജോർജ്, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബർ 18ന് അദൃശ്യം തിയേറ്ററുകളിൽ എത്തും.

നന്ദ എന്ന കഥാപാത്രമായി നരേനും കാർത്തികയായി കയൽ ആനന്ദിയും ചിത്രത്തിലെത്തുന്നു. ജുവിസ് പ്രൊഡക്ഷൻ, യു.എ.എൻ ഫിലിം ഹൗസ്, എ.എ.എ. ആർ പ്രൊഡക്ഷൻസ് എന്നിവർ സംയുക്തമായാണ് അദൃശ്യത്തിന്റെ നിർമ്മാണം.

പവിത്ര ലക്ഷ്മി, ആത്മീയ രാജൻ, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‌കാന്ത്, സിനിൽ സൈനുദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവരാണ് താരനിരയിലെ മറ്റുള്ളവർ.

Read Previous

ആർട്ടിലറി തോക്കുകൾക്കായി 1200 കോടിയുടെ ഓർഡർ ഇന്ത്യൻ കമ്പനിക്ക്; രാജ്യത്ത് ആദ്യം

Read Next

അബുദാബിയിൽ ഇനി പറക്കും എയർപോർട്ട് ടാക്സിയിൽ ഉടൻ യാത്ര ചെയ്യാം