ഉത്തർപ്രദേശിൽ നരബലി; നാലുമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി

ഉത്തർപ്രദേശ് : 4 മാസം പ്രായമായ കുഞ്ഞിനെ തന്‍റെ ആഗ്രഹങ്ങൾ നിറവേറ്റുന്നതിനായി ബലി നൽകിയ യുവതി അറസ്റ്റിൽ. തന്‍റെ എല്ലാ ആഗ്രഹങ്ങളും സഫലമാകണമെങ്കിൽ 4 മാസം പ്രായമുള്ള കുഞ്ഞിനെ ബലിയർപ്പിക്കണമെന്ന് മന്ത്രവാദി ആവശ്യപ്പെട്ടതിനെ തുടർന്നാണ് യുവതി ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇയാളുമായി യുവതിക്ക് രഹസ്യ ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ഉത്തർപ്രദേശിലെ സുൽത്താൻപൂരിലെ ഗോസൈഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലെ ധനൗദിഹ് ഗ്രാമത്തിലാണ് സംഭവം. 35 കാരിയായ മഞ്ജു ദേവിയാണ് മന്ത്രവാദിയുടെ നിർദ്ദേശപ്രകാരം സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയത്. കുട്ടിയെ കൊല്ലുന്നതിലൂടെ ജീവിതത്തിൽ താൻ ആഗ്രഹിച്ചതെല്ലാം ലഭിക്കുമെന്നും ജീവിതം മുഴുവൻ മാറുമെന്നും മന്ത്രവാദി യുവതിയോട് പറഞ്ഞിരുന്നു. 

ഇതനുസരിച്ച്, തന്‍റെ ജീവിതത്തിലെ ദോഷങ്ങളെല്ലാം നീങ്ങി പോകാനാണ് താൻ കുട്ടിയെ ബലി നല്‍കിയത് എന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 

Read Previous

കാറിടിച്ച് മരിച്ച അഞ്ജലിയുടെ വീട്ടില്‍ മോഷണം; സുഹൃത്തിനും പങ്കെന്ന് കുടുംബം

Read Next

അഞ്ജുശ്രീ ജീവൻ ത്യജിച്ചത്  കൂട്ടുകാരന്റെ വേർപാടിൽ