‘ന്നാ താൻ കേസ് കൊട്’ ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിക്കുന്നു

കുഞ്ചാക്കോ ബോബൻ നായകനായ രതീഷ് ബാലകൃഷ്ണൻ പോതുവാൾ ചിത്രം ‘ന്നാ താൻ കേസ് കൊട്’ ഒടിടി സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. സിനിമ ബോക്സ് ഓഫീസിൽ 50 കോടി രൂപ കളക്ഷൻ നേടിയിരുന്നു. സിനിമ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സെപ്റ്റംബർ 8ന് സ്ട്രീമിംഗ് ആരംഭിക്കും.

ഓഗസ്റ്റ് 11 നാണ് ചിത്രം റിലീസ് ചെയ്തത്. റിലീസിൻ തൊട്ടുമുമ്പ് അണിയറപ്രവർത്തകർ പുറത്തിറക്കിയ പോസ്റ്റർ ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ഈ പരസ്യം ഇടത് സൈബർ വിംഗുകൾ രാഷ്ട്രീയവത്കരിക്കുകയും സിനിമ ബഹിഷ്കരിക്കാനുള്ള ആഹ്വാനവുമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ റിലീസിന് ശേഷം പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് ചിത്രത്തെ സ്വീകരിച്ചത്.

ആദ്യ ദിനം 1.25 കോടി രൂപയാണ് ചിത്രം നേടിയത്. ഓഗസ്റ്റ് 18 മുതൽ ജിസിസി കേന്ദ്രങ്ങളിലും ചിത്രം പ്രദർശിപ്പിച്ചു. ഗൾഫ് രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Read Previous

പെരുമാതുറയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞു; 2 മരണം

Read Next

5 ജില്ലകളിൽ റെഡ് അലർട്ട്; അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി