നാനി ചിത്രം ‘ദസറ’യുടെ ടീസർ പുറത്ത്; ചിത്രം മാർച്ച് 30ന് തീയേറ്ററുകളിൽ

തെലുങ്ക് നടൻ നാനി നായകനാകുന്ന ‘ദസറ’യുടെ ടീസർ പുറത്ത്. എസ് എസ് രാജമൗലി, ഷാഹിദ് കപൂർ, ധനുഷ്, ദുൽഖർ സൽമാൻ, രക്ഷിത് ഷെട്ടി എന്നിവർ ചേർന്നാണ് ടീസർ പുറത്തിറക്കിയത്.

ശ്രീകാന്ത് ഒഡെലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തെലങ്കാനയിലെ ഗോദാവരിക്കാനി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന വീർലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിതമാണ് ടീസറിലുള്ളത്. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. ധീക്ഷിത് ഷെട്ടി, സമുദ്രക്കനി, സായി കുമാർ,സറീന വഹാബ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം മാർച്ച് 30ന് തീയേറ്ററുകളിലെത്തും.

Read Previous

ചാറ്റ് ജിപിടി നിരോധിച്ച് യുഎസിലെയും ഇന്ത്യയിലെയും സർവകലാശാലകൾ

Read Next

ബിജെപിയുമായി വീണ്ടും സഖ്യം ചേരുന്നതിനെക്കാൾ ഭേദം മരണം: നിതീഷ് കുമാർ