നാനി-നസ്രിയ ചിത്രം ‘അണ്ടേ സുന്ദരാനികി’ നെറ്റ്ഫ്ലിക്സിൽ ജൂലൈ പത്തിന് എത്തുന്നു

 മലയാളികളുടെ പ്രിയപ്പെട്ട നായിക നസ്രിയ തെലുങ്കിൽ ആദ്യമായി അഭിനയിച്ച സിനിമയാണ് “അണ്ടേ സുന്ദരാനികി”. നായക കഥാപാത്രത്തെ നാനിയാണ് അവതരിപ്പിക്കുന്നത്. വൻ ഹിറ്റായ ചിത്രം ഇപ്പോൾ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രം ഈ മാസം 10ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ചിത്രം ഒരു റൊമാന്‍റിക് കോമഡി എന്‍റർടെയ്നർ ആണ്. വിവേക് അത്രേയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.                       

K editor

Read Previous

യുവതിയെ മോശമായി ചിത്രീകരിച്ച വിഡിയോ വ്ളോഗറുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവച്ചു

Read Next

ഖത്തർ ലോകകപ്പ് കാണാൻ നാളെ മുതൽ വീണ്ടും ടിക്കറ്റെടുക്കാം