ലുലു മാളിലെ നിസ്‌കാരം; നാലു പേര്‍ അറസ്റ്റില്‍

ലഖ്‌നൗ: ലഖ്നൗവിലെ ലുലു മാളിൽ നമസ്‌കരിച്ച സംഭവത്തില്‍ നാല് പേർ അറസ്റ്റിൽ. നമസ്കാരവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും തുടർന്നുണ്ടായ പ്രതിഷേധവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ലഖ്നൗ കമ്മീഷണർ അറിയിച്ചു. നമസ്കാര കേസുമായി ബന്ധപ്പെട്ട് അമുസ്ലിംകളെ അറസ്റ്റ് ചെയ്തെന്ന അഭ്യൂഹങ്ങൾ പൊലീസ് തള്ളി. കേസിൽ ഇനിയും 18 പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്ന് പോലീസ് അറിയിച്ചു. അതേസമയം, ശുദ്ധീകരണ ചടങ്ങിനായി ലുലു മാളിലെത്തിയ അയോധ്യയിൽ നിന്നുള്ള സന്യാസിയെ പോലീസ് അറസ്റ്റ് ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പോലീസിനും ലക്നൗ ഭരണകൂടത്തിനും നിർദ്ദേശം നൽകി.

K editor

Read Previous

ഗൂഗിൾ പിക്സൽ 6 എയുടെ വില പുറത്തായി

Read Next

റോക്കട്രിയുടെ വിജയം; നമ്പി നാരായണന്റെ വീട്ടിൽ ആഘോഷിച്ച് മാധവനും അണിയറപ്രവ‍ർത്തകരും