യൂണിഫോമിൽ നാഗ നൃത്തം ; ഉത്തർ പ്രദേശിൽ 2 പൊലീസുകാരെ സ്ഥലംമാറ്റി

ഉത്തർ പ്രദേശ്: പോലീസ് യൂണിഫോമിൽ നാഗ നൃത്തം ചെയ്ത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ഉത്തർപ്രദേശിലെ കോട്ട്വാലി ജില്ലയിലെ സബ് ഇൻസ്പെക്ടർക്കും കോൺസ്റ്റബിളിനുമെതിരെയാണ് നടപടി. നേരത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടെയുളള പോലീസുകാരുടെ നൃത്തം വൈറലായിരുന്നു. നൃത്തം അനുചിതമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സോഷ്യൽ മീഡിയ ക്ലിപ്പിൽ, സബ് ഇൻസ്പെക്ടറും കോൺസ്റ്റബിളും ബാൻഡിന്‍റെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നത് കാണാം. നിരവധി ഉദ്യോഗസ്ഥർ കൈകൊട്ടുന്നതും ആഹ്ലാദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. അതേസമയം, പലരും ഇതിനെ വിമർശിച്ചിരുന്നു.

Read Previous

ഓണത്തിന് മലയാളികള്‍ക്ക് നാട്ടിലെത്താന്‍ ട്രെയിന്‍ വേണം; അബ്ദുറഹ്മാന്‍ കേന്ദ്രമന്ത്രിയെ കണ്ടു

Read Next

‘ഹിന്ദു രാഷ്ട്രമാക്കാന്‍ ബിജെപി ശ്രമിച്ചാൽ പാക്കിസ്ഥാന്റെ അതേ ഗതി ഇന്ത്യയ്ക്കു വരും’