നബീക്ക ഒഡീഷൻ കാസർകോട്ട്

കാസർകോട്: ഗോപി കുറ്റിക്കോൽ സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമ നബീക്കയുടെ ഒഡീഷൻ കാസർകോട്ടും തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലും നടക്കും. ജുലായ് 4-ന് കാസർകോട് താളിപ്പടപ്പ് മൈതാനിക്കടുത്തുള്ള ഹോട്ടൽ ഉഡുപ്പി ഗാർഡനിലും,  ജുലായ് 2-ന് തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലുമാണ് ഒഡീഷൻ.

ഓറിയോൺ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന കാസർകോടിന്റെ വർഗ്ഗീയ പശ്ചാത്തലം തുറന്നുകാട്ടുന്ന സിനിമയാണ് നബീക്ക. സന്തോഷ് കീഴാറ്റൂർ മുഖ്യവേഷത്തിലെത്തുന്ന നബീക്കയിൽ കാസർകോട് ജില്ലയിലെ നാടക കലാകാരൻമാരും അണിനിരക്കുന്നുണ്ട്.

കർക്കിടകം ഒന്നിന് കാസർകോട്ട് സ്വിച്ചോൺ കർമ്മവും ചിത്രീകരണവും നടക്കും. ഗോപി കുറ്റിക്കോലിന്റെ മൂന്നാമത്തെ ചലച്ചിത്രം എൽമർ ഓണത്തിന് ഒ ടി ടി ഫ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. പൂർണ്ണമായും ഖത്തറിൽ ചിത്രീകരിച്ച ആദ്യത്തെ ഇന്ത്യൻ സിനിമയാണ് എൽമർ. (ഗോപി കുറ്റിക്കോൽ- 94473 23373)

LatestDaily

Read Previous

പാലക്കുന്നിൽ 4 പേർക്ക് കുത്തേറ്റു, ഒരാളുടെ നില ഗുരുതരം

Read Next

പെരിയ പ്രതികളുടെ ഭാര്യമാരുടെ നിയമനം ന്യായീകരിച്ച്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്