മൈസൂർ യുവതിയെ മജയാക്കാൻ ചെന്ന ഷാർജ കെഎംസിസി നേതാവിന് മർദ്ദനം

ചോദ്യം ചെയ്യലും മർദ്ദനവും യുവതിയുടെ കർണ്ണാടക സകലേഷ് പുരത്തുള്ള വീട്ടിൽ

കാഞ്ഞങ്ങാട്: കന്നട മുസ്്ലീം യുവതിയെ ഫോണിൽ വിളിച്ച് മോഹന വാഗ്ദാനങ്ങൾ നൽകിയശേഷം, യുവതിയുടെ വീട്ടിലെത്തിയ ഷാർജ കെഎംസിസി വൈസ് പ്രസിഡണ്ട് കാഞ്ഞങ്ങാട്ടെ ഖാലിദ് പാറപ്പള്ളിക്ക് 63, കർണ്ണാടക സകലേഷ്പുരത്ത് മർദ്ദനമേറ്റു. മടിക്കേരി- മൈസൂർ റോഡിൽ സകലേഷ്പുരയിൽ താമസിക്കുന്ന മുസ്്ലീം യുവതിയെ സെൽഫോണിൽ വിളിച്ച് സ്വന്തമായി വീടു വാങ്ങാൻ ഒരു ലക്ഷം രൂപ യുവതിയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്ന് മോഹിപ്പിച്ച ഖാലിദ് യുവതിക്ക് നൽകിയത് വൻമോഹന വാഗ്ദാനങ്ങളാണ്.

വീടുതരാം, വീട്ടിലേക്ക് ടിവിയും ഫ്രിഡ്ജും തരാം രണ്ടാഴ്ചയ്ക്ക് ശേഷം താൻ ഗൾഫിലേക്ക് തിരിച്ചുപോകും, ഗൾഫിലെത്തിയാലുടൻ വിസ അയച്ച് നിന്നെ ഷാർജയിലേക്ക് കൊണ്ടുപോകാം എന്നു തുടങ്ങി നിരവധി വാഗ്ദാനങ്ങൾ യുവതിക്ക് നൽകിയ ഖാലിദ് ” നീ ഇപ്പോൾ ഇങ്ങോട്ടു വരുമോ-” ഞാൻ നിന്നെ എൻ്ജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം വീട്ടിലെത്തിക്കാമെന്നും യുവതിയോട് പറയുന്നു. സ്വന്തമായി വീടില്ലാത്ത യുവതി ഏതോ ഇടത്തട്ടുകാരൻ വഴിയാണ് ഖാലിദിനെ പരിചയപ്പെട്ടതെന്ന് ഖാലിദും യുവതിയും തമ്മിലുള്ള ശൃംഗാര ഫോൺ സംഭാഷണത്തിൽ വ്യക്തമാകുന്നുണ്ട്.

തനിക്ക് മൈസൂരിൽ ഭൂമിയുണ്ടെന്നും, ഭൂമി വാങ്ങി പ്ലോട്ടുകളാക്കി മറിച്ചു വിൽക്കുന്ന ബിസിനസ്സുണ്ടെന്നും ഖാലിദ് യുവതിയോട് പറയുന്നുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന വീടിന് ഒന്നര ലക്ഷം രൂപയാണ് വില നിശ്ചയിച്ചിട്ടുള്ളതെന്ന് യുവതി ഖാലിദിനോട് ചോദ്യത്തിന് ഉത്തരമായി പറയുന്നുണ്ട്. ” അങ്ങനെയെങ്കിൽ ഒരു ലക്ഷം രൂപ ഞാൻ നാട്ടിലെത്തിയ ഉടൻ നിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാമെന്ന്” ഖാലിദ് യുവതിക്ക് ഒന്നിൽക്കൂടുതൽ തവണ ഉറപ്പു നൽകുന്നുണ്ട്. ഹിന്ദിയും കന്നടയും കലർന്ന മലയാളത്തിലാണ് യുവതി ഖാലിദിനോട് മറുപടി പറയുന്നത്.

താൻ ഗൾഫിലെ വലിയ ബിസിനസ്സുകാരനാണെന്നും, ഗൾഫിലെത്തിയാൽ, നിനക്ക് ഫ്ലാറ്റിൽ സുഖമായി താമസിക്കാമെന്നും യുവതിയോട് പറഞ്ഞ ഖാലിദ് ”നീയിപ്പോൾ ഞാനുള്ള സ്ഥലത്തേക്ക് വരുമോയെന്ന്” തുടരെ തുടരെ ചോദിക്കുന്നു. എൻജോയ് ചെയ്തിട്ട് ഒരു മണിക്കൂറിനകം നിന്നെ തിരികെ വീട്ടിലെത്തിക്കാമെന്ന് യുവതിയോട് പറഞ്ഞ ഖാലിദിനോട് യുവതി സ്വന്തം താമസസ്ഥലത്തേക്ക് വരാൻ ആവശ്യപ്പെടുകയാണ്. യുവതിയുടെ വീട്ടിലെത്തിയ ഖാലിദിനെയും, ഖാലിദിന്റെ ഇന്നോവ കാർ ഓടിച്ചിരുന്ന കാഞ്ഞങ്ങാട്ടുകാരനായ ഡ്രൈവറെയും വീട്ടുകാർ തടഞ്ഞുവെച്ച് ചോദ്യം ചെയ്യുന്ന രംഗങ്ങൾ യുവതിയുടെ വീട്ടുകാർ സെൽഫോൺ ക്യാമറയിൽ ചിത്രീകരിച്ച് തെളിവുണ്ടാക്കുകയും ചെയ്തു.

വീട്ടിലെ മുറിയിൽ കുടുംബാംഗങ്ങൾ ചോദ്യം ചെയ്യുന്നതിനിടയിൽ
” തെറ്റുപറ്റിപ്പോയെന്നും മാപ്പാക്കണമെന്നും ” ഖാലിദ് അപേക്ഷിക്കുന്നുണ്ട്. 4 പേരുമായി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തുപ്പുന്നതിന് മുറിക്ക് പുറത്തിറങ്ങിയ ഖാലിദ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ, പിറകെ ഓടിയ ചെറുപ്പക്കാരൻ ഖാലിദിനെ തോളിലിട്ട് പിടികൂടുകയും മർദ്ദിക്കുന്ന ശബ്ദം കേൾക്കുകയും, ഖാലിദ് വാവിട്ട് നിലവിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും നവമാധ്യമങ്ങളിൽ പടർന്നു കൊണ്ടിരിക്കുകയാണ്.  ഖാലിദ് മുമ്പ് പാറപ്പള്ളി സംയുക്ത ജമാഅത്തിന്റെ പ്രസിഡന്റും വൈസ് പ്രസിഡണ്ടായിരുന്നു.

LatestDaily

Read Previous

കെഎസ്ആർടിസി എംഡി കണ്ടെത്തിയ ക്രമക്കേടുകൾ ശരിയെന്ന് തെളിഞ്ഞു മുന്നൂറ് കോടിക്ക് കണക്കില്ല

Read Next

ബാങ്ക് വായ്പ മറച്ചുവെച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ച വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ളയ്ക്ക് കുരുക്ക്