ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഇന്ത്യയെ ഇനിയും ഒരു ജനാധിപത്യരാജ്യമായി കാണാൻ കഴിയില്ലയെന്ന് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. ബാംഗളൂരിൽ വച്ച് നടന്ന ഗൗരി ലങ്കേഷ് അനുസ്മരണ പരിപാടിയിലാണ് അരുന്ധതി റോയ് ഇക്കാര്യം പറഞ്ഞത്. നാല് ദിവസം മുൻപാണ് അരുന്ധതി റോയിയുടെ അമ്മ മേരി റോയി മരണപ്പെട്ടത്.
“എന്റെ അമ്മ മൂന്നു ദിവസം മുമ്പാണ് മണ്ണിലലിഞ്ഞത്. പക്ഷെ ഞാൻ ഇന്ന് ഇവിടെ വരികയും സംസാരിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കിൽ അമ്മ എന്നെയോർത്ത് ലജ്ജിക്കും.” അരുന്ധതി പറഞ്ഞു
“ഗൗരി, ഞാൻ ഓരോ ലേഖനം എഴുതുമ്പോഴും എന്നെ വിളിക്കുകയും പല വിഷയങ്ങളിൽ തർക്കിക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരു റെയിൽവേ ആക്‌സിഡന്റിൽ മന്ത്രി രാജി വച്ചിരുന്ന രാജ്യത്തിൽ നിന്ന് കൂട്ടക്കുരുതിയിൽ നിന്ന് സർക്കാർ ലാഭമുണ്ടാക്കുന്ന കാലത്തേക്ക് നമ്മൾ മാറിയിരിക്കുന്നു.” അരുന്ധതി റോയ് കൂട്ടിച്ചേർത്തു.