രാഷ്ടിയത്തിൽ തന്‍റെ പ്രധാന എതിരാളി ജാതിവ്യവസ്ഥ: കമൽ ഹാസൻ

ചെന്നൈ: രാഷ്ടിയത്തിൽ തന്‍റെ പ്രധാന എതിരാളി ജാതിവ്യവസ്ഥയാണെന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. 21-ാം വയസ്സ് മുതൽ താൻ ജാതിക്കെതിരെ പോരാടുകയാണെന്നും കമൽ പറഞ്ഞു.

സംവിധായകൻ പാ രഞ്ജിത്തിന്‍റെ നേതൃത്വത്തിൽ ആരംഭിച്ച നീലം ബുക്സ് കൾച്ചറൽ സെന്‍റർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചക്രം കണ്ടുപിടിച്ചതിനു ശേഷം മനുഷ്യൻ നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവമെന്നും കമൽ പറഞ്ഞു. നാം സൃഷ്ടിച്ച എന്തെങ്കിലും നമ്മെ തന്നെ ആക്രമിക്കുകയാണെങ്കിൽ, അത് സ്വീകാര്യമായ ഒന്നല്ലെന്നും മതത്തിന്‍റെ പേരിലുള്ള അതിക്രമങ്ങളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ പ്രവേശിച്ചതിനു ശേഷം തനിക്ക് ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാൽ അടിസ്ഥാന നിലപാടുകളിൽ വ്യത്യാസമില്ലെന്നും കമൽ പറഞ്ഞു.

Read Previous

‘ദാസേട്ടന്‍റെ സൈക്കിൾ’; വിവാദത്തിൽ പരിഹസിച്ച് നടൻ ഹരീഷ് പേരടി

Read Next

കടകളില്‍ കാരണമില്ലാതെ മൊബൈല്‍ നമ്പര്‍ നൽകേണ്ടതില്ല: രാജീവ് ചന്ദ്രശേഖര്‍