മൈഫ്രഷ് ആപ്പിന് തുടക്കമായി

കാഞ്ഞങ്ങാട്: ഓൺലൈൻ രംഗത്ത് പുതുച്ചുവടുവെപ്പുമായി കാഞ്ഞങ്ങാട് മൈ ഫ്രഷ് ആപ്പ് ലോഞ്ച് കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി വി രമേശൻ നിർവ്വഹിച്ചു.

എൽ സുലൈഖ (കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർ പേഴ്സൺ) റംഷീദ് (കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ)എന്നിവർ പങ്കെടുത്തു.

മറ്റു ഓൺലൈൻ ഷോപ്പിങ് അപ്ലിക്കേഷനുകളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് മൈ ഫ്രഷ് ആപ്പ് ഹോംമെയ്ഡ് ഉൽപ്പന്നങ്ങൾ, പഴം,പച്ചക്കറികൾ, അടുക്കള സാധനങ്ങൾ, വീട്ടുപലഹാരങ്ങൾ, ഹോട്ടൽ ഭക്ഷണം, ടു വീലർ ബുക്കിംഗ് എന്നിങ്ങനെ നിരവധി കാറ്റഗറിയുമായിട്ടാണ്  മൈ ഫ്രഷ് ആപ്പ് ഒരുങ്ങിയിട്ടുള്ളത്.

ഏതൊരാൾക്കും എളുപ്പത്തില്‍ ആപ്പ് ഉപയോഗിക്കാനും സാധനങ്ങൾ വാങ്ങാനുമുള്ള സൗകര്യമാണ് മൈ ഫ്രഷ് ആപ്പിൽ ഉള്ളത്.

മികച്ച ഗണനിലവാരവും കുറഞ്ഞ വിലയുമാണ് മൈ ഫ്രഷ് ആപ്പിന്റെ മറ്റൊരു പ്രധാന പ്രത്യേകത. ക്യാഷ് ഓൺ ഡെലിവറി,ഗൂഗിൾ പേ, ഫോൺ പേറ്റിഎം സുരക്ഷിതമായ പേയ്മെന്റ് സംവിധാനങ്ങളാണ് മൈ ഫ്രഷ് ആപ്പിൽ ഉള്ളത്.

Read Previous

ഫാഷൻഗോൾഡ് പരാതിയുമായി പത്തുപേർ ∙ മൂന്നു സ്ത്രീകൾ

Read Next

കള്ളക്കടത്തുകാരുടെ ‘നല്ലകാലം’; സമരക്കാരുടെ ലക്ഷ്യമെന്ത്?