എന്റെ സഖാവേ.. ടി.പി ചന്ദ്രശേഖരന്റെ പടം പങ്കുവെച്ച് കെ.കെ രമ

കണ്ണൂര്‍: കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഭാര്യ കെ.കെ രമ. ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്ന സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന്റെ മരണവാര്‍ത്ത വന്നതിന് പിന്നാലെയാണ് കെ.കെ രമ ഫെയ്‌സ്ബുക്കില്‍ ചന്ദ്രശേഖരന്‍ ഭക്ഷണം വിളമ്പുന്ന ചിത്രം പങ്കുവെച്ചത്. ‘എന്റെ സഖാവെ’ എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ടി.പി ചന്ദ്രശേഖന്‍ വധക്കേസില്‍ 13-ാം പ്രതിയായിരുന്ന കുഞ്ഞനന്തന്‍ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ജനവരി 14 മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഉദരത്തിൽ  അണുബാധ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്  ഞായറാഴ്ച രാവിലെ ഐ.സി.യുവിലേക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയോടെയാണ് മരണം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രിയിലെത്തി കുഞ്ഞനന്തനെ സന്ദര്‍ശിച്ചിരുന്നു.

Read Previous

പോലീസ് സ്റ്റേഷനുകളിൽ എസ്.എച്ച്.ഒമാരെ നിയമിച്ചു

Read Next

മഹാമാരി: പ്രതിരോധം നയിക്കാൻ ഇന്ത്യക്ക്​ കഴിയും