സൈക്കിൾ യാത്രക്കാർ ഹെൽമെറ്റും റിഫ്‌ളക്ടീവ് ജാക്കറ്റും ധരിക്കണമെന്ന് എം.വി.ഡി

സൈക്കിൾ യാത്രക്കാർ ഹെൽമെറ്റും രാത്രിയാത്ര സുരക്ഷിതമാക്കാൻ റിഫ്‌ളക്ടീവ് ജാക്കറ്റുകളും ധരിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിൻ്റെ നിർദേശം.

സൈക്കിളുകൾ രാത്രിയിൽ മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നത് അപകടങ്ങൾ വർധിപ്പിക്കുന്നു. അമിത വേഗതയിൽ സൈക്കിൾ ഓടിക്കരുത്. സൈക്കിൾ പൂർണ്ണമായും സുരക്ഷിതമാണെന്നും മറ്റ് തകരാറുകൾ ഇല്ലെന്നും ഉറപ്പാക്കണം.

സൈക്കിളിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അടുത്തിടെ ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നു. ഇന്ധനവില കൂടിയതോടെ സൈക്കിൾ ഉപയോഗിക്കുന്നവരുടെ എണ്ണവും വർധിച്ചു.

K editor

Read Previous

വീട്ടുതടങ്കല്ലിലിട്ടു; ആമിർ ഖാനെതിരെ ​ഗുരുതര ആരോപണങ്ങളുമായി സഹോദരൻ

Read Next

വധശ്രമത്തിൽ കേസെടുക്കാത്തത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം; തെളിവുകൾ നാളെ പുറത്തുവിടുമെന്ന് ഗവർണർ