കവി നാലപ്പാടം പത്മനാഭന്റെ ഭാര്യ എം. വി. ശൈലജ അന്തരിച്ചു

കാഞ്ഞങ്ങാട്: ഹോസ്ദുർഗ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മഠത്തിൽ വളപ്പിൽ ശൈലജ 52, അന്തരിച്ചു.  കാഞ്ഞങ്ങാട് പുതിയകണ്ടം സ്വദേശിനിയാണ്. 14 വർഷമായി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായി പ്രവർത്തിക്കുന്നു. തളിപ്പറമ്പ്, മട്ടന്നൂർ കോടതികളിലും സേവനമനുഷ്ഠിച്ചു.

ഇപ്പോൾ ഹോസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെ എ.പി. പി യാണ്. ഏറെക്കാലം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലായിരുന്നു.  കവിയും, എഴുത്തുകാരനും, ദൃശ്യ മാധ്യമ പ്രവർത്തകനുമായ നാലപ്പാടം പത്മനാഭന്റെ ഭാര്യയാണ്. അധ്യാപക ദമ്പതിമാരായ അന്തരിച്ച എം. വി. ഗോപാലന്റെയും ലീലയുടെയും മകളാണ്. മക്കൾ എൻ. ഉണ്ണിമായ, എൻ. പത്മപ്രിയ. മരുമകൻ: ചരൺ വിനായക് ( സൗണ്ട് എൻജിനീയർ) സഹോദരങ്ങൾ: എം. വി. ശൈലേന്ദ്രൻ (നവോദയ സ്കൂൾ അധ്യാപകൻ, തപസ്യ കാസർകോട് ജില്ല ജനറൽ സെക്രട്ടറി), എം. വി. സുധീന്ദ്രൻ (എക്സൈസ്), എം. വി. സുധ (കരിവെള്ളൂർ)

Read Previous

ബൈക്ക് യാത്രക്കാരന്റെ മരണം ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കും

Read Next

പൂക്കോയ മുങ്ങിയിട്ട് ഒരു മാസം. എംഎൽഏ ഇപ്പോഴും റിമാന്റിൽ