ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പരിഹസിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഗവർണറെ പിന്തുണച്ച കെ സുധാകരൻ ചക്കിക്കൊത്ത ചങ്കരനാണ്. കോൺഗ്രസിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും എം.വി ജയരാജൻ പറഞ്ഞു.
എല്ലാ അതിരുകളും ലംഘിച്ചാണ് ഗവർണർ പ്രതികരിക്കുന്നത്. ഗവർണർ സ്ഥാനത്ത് ഇരിക്കാൻ അദ്ദേഹം യോഗ്യനല്ല. 2019 ലെ സംഭവത്തെക്കുറിച്ച് ഇപ്പോൾ പറയുന്നത് ദുരുദ്ദേശപരമാണ്. ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ ഗവര്‍ണര്‍ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിച്ചു. വേദിയിൽ സംഘപരിവാറിന്റെ ശബ്ദമാണ് ഗവർണർ ഉയർത്തിയത്. ഡൽഹിയിൽ വി.സി ഗൂഢാലോചന നടത്തിയെന്ന് പറയുന്നത് നുണയാണ്. വൈസ് ചാൻസലർക്കെതിരായ വ്യക്തിപരമായ അപകീർത്തികരമായ പരാമർശങ്ങൾ ഗവർണർ പിൻവലിക്കണമെന്നും എംവി ജയരാജൻ ആവശ്യപ്പെട്ടു.