മുട്ടുന്തലയിൽ കോവിഡ് മരണം

കാഞ്ഞങ്ങാട് : അജാനൂർ മുട്ടുന്തലയിലെ മാട്ടുമ്മൽ അബ്ദുല്ല ഹാജി 55, കോവിഡ് ബാധിച്ച് മരിച്ചു. പ്രമേഹ രോഗിയായ അബ്ദുല്ലക്ക് വൃക്ക സംബന്ധമായി കോഴിക്കേട് മിംസ് ആശുപത്രിയിൽ ചികിൽസക്കിടയിലാണ് കോവിഡ് സ്ഥിരീകരിച്ചത്

മുട്ടുന്തല മുസ്ലീം ജമാഅത്ത് ട്രഷറും മാട്ടുമ്മൽ പള്ളിക്കമ്മിറ്റി  അംഗവുമായിരുന്നു

ഭാര്യ: നഫീസ. മക്കൾ: നസിയ, നബീൽ, നസീബ, റജീന, നിഹാൽ, മരുമക്കൾ: നാസർ, അക്ബർ, റാഷിദ്. സഹോദരങ്ങൾ  മാട്ടുമ്മൽ മൂസഹാജി , മാട്ടുമ്മൽ കുഞ്ഞുഹമ്മദ് ഹാജി, ആശിഫ് മാട്ടുമ്മൽ, ശംസുദ്ധീൻ മാട്ടുമ്മൽ, ഖദീജ, ആയിഷ, സഫിയ ഖൈറുന്നിസ. കോഴിക്കോട് മിംസ് ആശുപത്രിയിൽ നിന്ന് ഇന്നലെ വൈകീട്ട് മുട്ടുന്തലയിലെത്തിച്ച ഭൗതിക ശരീരം പ്രോട്ടോക്കോൾ പ്രകാരം മുട്ടുന്തല ജുമമസ്ജിദ് കബർസ്ഥാനിൽ മറവ് ചെയ്തു.

LatestDaily

Read Previous

യുവാവ് കുത്തേറ്റ് മരിച്ചു

Read Next

പെൺകുട്ടിയെ മാനഭംഗപ്പെടുത്തിയ യുവാവിന്റെ പേരിൽ കേസ്സ്