ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ മട്ടൻ ബിരിയാണിയുടെ ഉത്പാദനം പുനരാരംഭിച്ചു. സെൻട്രൽ ജയിലിന് മുന്നിലെ കൗണ്ടർ വഴിയുള്ള മട്ടൻ ബിരിയാണി വിൽപ്പന കൊവിഡ് കാലത്ത് നിർത്തിവെച്ചിരുന്നു. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യം കണക്കിലെടുത്താണ് വിൽപ്പന പുനരാരംഭിച്ചതെന്ന് ജയിൽ അധികൃതർ പറഞ്ഞു.
മട്ടൻ ബിരിയാണിക്ക് നൂറ് രൂപയാണ് വില. ചിക്കൻ ബിരിയാണിക്ക് 65 രൂപയും. പ്രതിദിനം നൂറോളം മട്ടൻ ബിരിയാണികളാണ് വിൽക്കുന്നത്. ചിക്കൻ ബിരിയാണിയുടെയും ചപ്പാത്തിയുടെയും വിൽപ്പന ഇപ്പോൾ സാധാരണ നിലയിലായി. നിലവിൽ പ്രതിദിനം 25,000 ചപ്പാത്തികളാണ് വിൽക്കുന്നത്.