മുത്തപ്പനാർകാവ് ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർകാവ് ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. ക്ഷേത്രമതിലിനോട് ചേർന്നുള്ള ഭണ്ഡാരം കുത്തിത്തുറന്നാണ് മോഷണം. പൂട്ട് പൊളിച്ച് 1,500 രൂപ മോഷണം നടത്തി. മറ്റ് ഭണ്ഡാരങ്ങൾ കുത്തിത്തുറക്കാൻ ശ്രമമുണ്ടായെങ്കിലും, ശ്രമം വിഫലമായി.

മോഷ്ടാവിന്റെ ദൃശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി 9 15– ന് മോഷണം നടത്തുന്ന ദൃശ്യമാണ് പതിഞ്ഞിട്ടുണ്ട്. പ്രതി പകൽ 3 മണിക്ക് ക്ഷേത്രത്തിലെത്തി പരിസരം വീക്ഷിച്ച് മടങ്ങിയതായി ക്യാമറയിൽ പതിഞ്ഞു. ക്ഷേത്ര ഭാരവാഹികൾ ഹൊസ്ദുർഗ് പോലീസിൽ പരാതി നൽകി. പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Read Previous

തക്ഷശില കോളേജിന്റെ ചില്ലുകൾ തകർത്തു

Read Next

റെയിൽവെ സ്റ്റേഷൻ റോഡ് ചെളിക്കുളം കാൽനട യാത്ര ദുസ്സഹം