മുഖ്യമന്ത്രിയുടെ ഓൺലൈൻ സംവാദ വേദിയിലേക്ക് യൂത്ത് ലീഗ് മാർച്ച്

കാഞ്ഞങ്ങാട്: മുഖ്യമന്ത്രിപിണറായി വിജയന്റെ ഓൺലൈൻ ഉദ്ഘാടന വേദിയിലേക്ക് യൂത്ത് ലീഗ് മാർച്ച്. പടന്നക്കാട് ബേക്കൽ ക്ലബ്ബിലുൾപ്പെടെ  കാസർകോട് ജില്ലയിലെ അഞ്ച് വേദികളിലേക്കാണ് യൂത്ത്  ലീഗ് പ്രവർത്തകർ ഇന്ന് വൈകീട്ട് 4 മണിക്ക് മാർച്ച്  സംഘടിപ്പിച്ചത്.

യുവജനങ്ങളുമായി മുഖ്യമന്ത്രി സംവദിക്കുന്ന ചടങ്ങിലേക്കാണ് യൂത്ത് ലീഗിന്റെ പ്രതിഷേധ മാർച്ച്. നിയമന വിവാദത്തിൽ പ്രതിഷേധിച്ചാണ് സമര പരിപാടി. കാഞ്ഞങ്ങാട് മുൻസിപ്പൽ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പടന്നക്കാട് ബേക്കൽ ക്ലബ്ബിലെ വേദിയിലേക്ക് മാർച്ച് സംഘടിപ്പിച്ചിട്ടുള്ളത്. 

തെരഞ്ഞെടുക്കപ്പെട്ട യുവജനങ്ങളുമായി വൈകീട്ട് 4 മണി മുതൽ 6 മണിവരെയാണ് ഓൺലൈൻ വഴി മുഖ്യമന്ത്രി സംവാദത്തിലേർപ്പെടുക. യൂത്ത് ലീഗിന്റെ പ്രതിഷേധ മാർച്ചിനെ തുടർന്ന് പോലീസ് പരിപാടിക്ക് ശക്തമായ സുരക്ഷയൊരുക്കും.

LatestDaily

Read Previous

റാഗിം​ഗ് കേസിൽ 11 മലയാളി വിദ്യാർത്ഥികൾ മം​ഗളൂരുവിൽ അറസ്റ്റിൽ

Read Next

അമ്പലത്തറ നൗഷീറയുടെ മരണത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു