പിഎഫ്ഐ നിരോധനത്തെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളെ പ്രതിരോധിക്കേണ്ട ബാധ്യത മുസ്ലിം സമുദായത്തിനുണ്ടെന്ന് മുസ്ലിം ലീഗ്. സംഘടനയെ വിലക്കിയതിനെ ലീഗ് നേതാവ് എം കെ മുനീർ സ്വാഗതം ചെയ്തു. “നിരോധനം കൊണ്ട് മാത്രം പ്രശ്നം അവസാനിക്കുന്നില്ല. ഇത്തരം സംഘടനകൾ പുതുതലമുറയെ വഴിതെറ്റിക്കുന്നു. വാൾ എടുക്കാൻ പറയുന്നവർ ഏത് ഇസ്ലാമിന്‍റെ ആളുകളാണ്? ഇത്തരക്കാരെ സമുദായക്കാർ തന്നെ നേരിടണം,” മുനീർ കൂട്ടിച്ചേർത്തു.

ആരാണ് പോപ്പുലർ ഫ്രണ്ടിന് സമുദായത്തിന്‍റെ അട്ടിപ്പേറവകാശം നൽകിയത്? അവർ ഇവിടെ നടത്തിയ പ്രസംഗങ്ങൾ കേട്ടിട്ടില്ലേ? ദുർവ്യാഖ്യാനം ചെയ്ത പ്രസംഗങ്ങളാണത്. വാളെടുക്കാനാണ് ആഹ്വാനം ചെയ്തിരിക്കുന്നതെന്നാണ് അവർ പ്രചരിപ്പിക്കുന്നത്. അവർ ഏത് ഇസ്ലാമിന്‍റെ പ്രതിനിധികളാണ്? ഇവിടത്തെ പണ്ഡിതൻമാർക്ക് ഇതൊന്നും അറിയില്ലേ?

എല്ലാ സംഘടനകളും എല്ലായ്പ്പോഴും തീവ്രവാദത്തെ എതിർത്തിരുന്നവരാണ്. പെട്ടെന്ന് ഒരു ദിവസം, വന്നവർ ഖുർആൻ വ്യാഖ്യാനിക്കുകയും ഇതാണ് ഇസ്ലാമിന്‍റെ പാതയാണെന്ന് പറയുകയും ചെയ്തു. ഏത് ഇസ്ലാം ആണ് കൊച്ചുകുട്ടികളോട് ഇങ്ങനെയൊരു മുദ്രാവാക്യം ഉയർത്താൻ പറയുന്നത്? ഭീകരവാദം നശിക്കട്ടെ എന്ന് പ്രവാചകൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇസ്ലാം എന്ന വാക്കിന്‍റെ അർത്ഥം സമാധാനം എന്നാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

Read Previous

എമിറേറ്റ്സും ഫ്ലൈ ദുബൈയും വിമാനത്തിനുള്ളിൽ മാസ്ക് ധരിക്കണമെന്ന നിബന്ധന ഒഴിവാക്കി

Read Next

പിഎഫ്ഐ നിരോധനത്തിൽ യോഗം വിളിച്ച് മുഖ്യമന്ത്രി; സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി