അബ്ദുൾ വഹാബും ഇ.ടി പക്ഷം ചേരും

കാഞ്ഞങ്ങാട്: ഇന്ത്യൻ യൂണിയൻ മുസ്്ലീം ലീഗിൽ രൂപപ്പെട്ട ഇ.ടി മുഹമ്മദ് ബഷീർ രാഷട്രീയ ചേരിയിൽ പ്രമുഖ ഇന്ത്യൻ വ്യവസായി പി.വി. അബ്ദുൾ വഹാബും ഉൾപ്പെടും.

മുസ്്ലീം ലീഗിന്റെ രാജ്യസഭാംഗമാണ് അബ്ദുൾവഹാബ്.

കേരളത്തിൽ തന്നെയുള്ള നിരവധി വ്യവസായ സ്ഥാപനങ്ങളുടെ ഉടമയായ അബ്ദുൾ വഹാബ് ലീഗിൽ  സാമാന്യം നല്ല ജന പിന്തുണയുള്ള നേതാവാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത സൗഹൃദ ബന്ധവുമുണ്ട്.

കഴിഞ്ഞ 15 വർഷക്കാലമായി സമൂഹ നൻമയ്ക്കായുള്ള പുതിയ അജണ്ടകളൊന്നും മുന്നോട്ടുവെക്കാൻ കഴിയാതെ  പഴയ വീഞ്ഞു തന്നെ പുതിയ കുപ്പിയിലാക്കി അണികളിൽ അടിച്ചേൽപ്പിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കാലഹരണപ്പെട്ട രാഷ്ട്രീയത്തിൽ പി.വി. അബ്ദുൾ വഹാബും  അസ്വസ്ഥനാണ്. മുസ്്ലീം ലീഗ് പാർട്ടിയുടെ രണ്ട് ഖജാൻജിമാരിൽ ഒരാൾ പി.വി. അബ്ദുൾ വഹാബാണ്. മറ്റൊരു ഖജാൻജി അബ്ദുൾ സമദ് സമദാനിയാണ്.

നേതൃപാടവം നഷ്ടപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ നിയന്ത്രണത്തിൽ നടന്ന ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്്ലീം ലീഗ് കോട്ടകളായിരുന്ന മലപ്പുറം ജില്ലയിൽ രണ്ട് പ്രധാന നിയമസഭാ സീറ്റുകൾ പി.വി അൻവറും, കെ.ടി. ജലീലും പിടിച്ചെടുത്ത സംഭവം ലീഗിലെ യുവതലമുറയ്ക്കേറ്റ കനത്ത തിരിച്ചടിയായി ഇടി വിഭാഗം അന്നും ഇന്നും തുറന്നു കാട്ടുന്നുണ്ടെങ്കിലും, കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ ഇനിയും  മുന്നോട്ടു പോയാൽ മുസ്്ലീംലീഗ്  പ്രസ്ഥാനം തന്നെ ഇല്ലാതാകുമെന്നും, അണികൾ മറ്റു രാഷ്ട്രീയപ്പാർട്ടികളിൽ ചേക്കേറുമെന്നുമുള്ള  തിരിച്ചറിവിലാണ് ഇടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ  ലീഗിലെ ഒരു വിഭാഗം പുതിയ മുസ്്ലീം ലീഗിന് അണിയറയിൽ രൂപരേഖ തയ്യാറാക്കിക്കഴിഞ്ഞത്.

Read Previous

മുൻ ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയ 7 പോലീസുദ്യോഗസ്ഥർ വരുമാനമുള്ള സ്റ്റേഷനുകളിൽ നുഴഞ്ഞുകയറാൻ നീക്കം

Read Next

കോൺഗ്രസ് പിലിക്കോട് മണ്ഡലം പ്രസിഡണ്ടനെ നീക്കി