ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: മുസ്്ലീം ലീഗിന്റെ റിബൽ സ്ഥാനാർത്ഥികളെ ലീഗ് ദൂതന്മാർ കണ്ട് സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്തിരിയണമെന്നാവശ്യപ്പെട്ടു. ബാവനഗർ 37– ാം വാർഡ് വിമത സ്ഥാനാർത്ഥി എം. ഇബ്രാഹിം, 40– ാം വാർഡ് ബദരിയ നഗറിൽ ലീഗിനെതിരെ മൽസരിക്കുന്ന ആസിയ ഉബൈദ്, ആറങ്ങാടി 18– ാം വാർഡിൽ പാർട്ടി വിമത സ്ഥാനാർത്ഥി കെ. കെ. ഇസ്മയിൽ എന്നിവരുമായാണ് മുസ്്ലീം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി നിയോഗിച്ച ദൂതന്മാർ ചർച്ച നടത്തിയത്.
പാർട്ടി സ്ഥാനാർത്ഥികൾക്കെതിരായ മൽസരത്തിൽ നിന്നും പിൻമാറാനുള് നേതാക്കളുടെ ആവശ്യം വിമത സ്ഥാനാർത്ഥികൾ തള്ളിക്കളഞ്ഞു. ഏക പക്ഷീയമായി ഒരു വിഭാഗം നേതാക്കൾ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിന് ശേഷം, പരാജയ ഭീതിയുണ്ടായതോടെ നേതാക്കൾ പിന്നാലെ കൂടിയിരിക്കുകയാണെന്നാണ് വിമത സ്ഥാനാർത്ഥികളുടെ പക്ഷം. ലീഗ് സ്ഥാനാർത്ഥി സി. കെ. അഷറഫിനെതിരെയാണ് എം. ഇബ്രാഹിം പത്രിക നൽകിയത്. ആറങ്ങാടിയിൽ ഔദ്യോഗിക സ്ഥാനാർത്ഥി അസിസിനെതിരെ കെ. കെ. ഇസ്മയിലും, 4– ാം വാർഡിൽ സി. എച്ച്. സുബൈദക്കെതിരെ ആസിയ ഉബൈദും പത്രിക സമർപ്പിക്കുകയായിരുന്നു.
തിങ്കളാഴ്ച വരെയാണ് സ്ഥാനാർത്ഥികൾക്ക് പത്രിക പിൻവലിക്കാനുള്ള അവസരം. ഇതിനകം വിമതരെ അനുനയിപ്പിക്കാനാണ് ലീഗ് ശ്രമം. പ്രചാരണ പ്രവർത്തനത്തിൽ മുന്നേറിയ വിമതർ മുസ്്ലീം ലീഗ് സ്ഥാനാർത്ഥികൾക്ക് വെല്ലുവിളിയായി. ബാവനഗറിൽ മുതിർന്ന നേതാക്കളുടെ പിന്തുണ ഇബ്രാഹിമിനാണ്. നൂറ്റി അമ്പതോളം വോട്ടുകളുള്ള സിപിഎം, എം. ഇബ്രാഹിമിന് പിന്തുണ വാഗ്ദാനം ചെയ്തുവെങ്കിലും, മുസ്്ലീം ലീഗ് സ്ഥാനാർത്ഥിയായാണ് മൽസരിക്കുന്നതെന്നാണ് ഇബ്രാഹിം പ്രതികരിച്ചത്.