ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: 37-ാം വാർഡ് ബാവനഗർ കൗൺസിലർ പി. ഖദീജയെ 35-ാം വാർഡ് പുഞ്ചാവിയിൽ മത്സരിപ്പിക്കാതെ ഒഴിവാക്കിയതിന് പിന്നിൽ മുസ്്ലീം ലീഗ് നേതാവ്. അവസാന നിമിഷം വരെ ഖദീജയുടെ പേരായിരുന്നു മണ്ഡലം കമ്മിറ്റിയിലും വാർഡ് തലത്തിലുമുയർന്നിരുന്നത്.
ഖദീജയെ തഴഞ്ഞ്, നഗരസഭാ ജീവനക്കാരൻ റിയാസിന്റെ ഭാര്യ സീനത്തിനെ സ്ഥാനാർത്ഥിയാക്കിയത് മുസ്്ലീം ലീഗ് ജില്ലാ നേതൃത്വത്തിൽ ഒരു നേതാവ് നടത്തിയ ഇടപെടൽ മൂലമെന്നാണ് ആക്ഷേപം. 35-ൽ മൂന്ന് വനിതകളുടെ പേരാണ് മണ്ഡലം കമ്മിറ്റി പരിഗണിച്ചത്. ഇതിൽ ആദ്യ പേരായി വന്നത് ഖദീജയുടേതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറങ്ങാടിയിൽ മത്സരിച്ച് പരാജയപ്പെട്ട റസീനയുടെ പേരാണ് ഖദീജയ്ക്ക് പിന്നാലെ 35-ാം വാർഡിലുയർന്നുവന്ന മറ്റൊരു പേര്.
സീനത്തിന്റെ പേര് മൂന്നാം സ്ഥാനത്തായിരുന്നുവെങ്കിലും, മൂന്ന് പേരുകളും പരിഗണിച്ച ജില്ലാക്കമ്മിറ്റി മൂന്നാം സ്ഥാനത്ത് പേരുണ്ടായിരുന്ന സീനത്തിനെ സ്ഥാനാർത്ഥിയാക്കിയതാണ് ലീഗിൽ ചർച്ചയായത്. വനിതാ ലീഗ് മണ്ഡലം സിക്രട്ടറിയായ ഖദിജക്ക് മണ്ഡലം കമ്മിറ്റി സ്ഥാനാർത്ഥിത്വം ഉറപ്പു നൽകിയിരുന്നതിനാൽ, ഖദീജ വാർഡിൽ പ്രചാരണ പ്രവർത്തനം കാലേകൂട്ടി ആരംഭിച്ചിരുന്നു.
പുതിയ വോട്ടർമാരെ ചേർക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കിയശേഷം ഖദീജയെ തഴഞ്ഞ് പാർട്ടിയിൽ പ്രവർത്തന പരിചയമില്ലാത്ത യുവതിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു. ലീഗ് റിബലായി മത്സരിക്കാൻ ഖദീജയിൽ പ്രവർത്തകർ സമ്മർദ്ദം ചെലുത്തിയിരുന്നതാണെങ്കിലും, ഖദിജ മത്സര രംഗത്ത് നിന്ന് പിൻമാറി. ബദരിയ നഗർ മുഹമ്മദ്കുഞ്ഞിയുടെ 40-ാം വാർഡിൽ സി.എച്ച്. സുബൈദയ്ക്കെതിരെ റിബലായി മുസ്്ലീം ലീഗിലെ വനിതാ പ്രവർത്തക ആസിയ ഉബൈദ് നാമ നിർദ്ദേശ പത്രിക നൽകി. ആസിയയുടെ പേരായിരുന്നു 40-ാം വാർഡിൽ ആദ്യം പരിഗണിച്ചതെങ്കിലും, അവസാന നിമിഷം സി.എച്ച്. സുബൈദ സീറ്റുറപ്പിക്കുകയായിരുന്നു. മുസ്്ലീം ലീഗിന് കാഞ്ഞങ്ങാട് നഗരസഭയിൽ മൂന്ന് റിബൽ സ്ഥാനാർത്ഥികളാണ് നിലവിലുള്ളത്.