വിലാപ യാത്രയ്ക്കിടെ ലീഗ് ഓഫീസ് അക്രമിച്ച സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തില്ല മുസ്്ലീം ലീഗ് പോലീസ് സ്റ്റേഷൻ മാർച്ചിന്

കാഞ്ഞങ്ങാട്: അ്ബദുൾ റഹ്മാൻ ഔഫിന്റെ വിലാപ യാത്രയ്ക്കിടയിൽ കല്ലൂരാവിയിൽ മുസ്്ലീം ലീഗ് ഓഫീസ് ആക്രമിച്ച് തകർത്ത സിപിഎം പ്രവർത്തകരായ പ്രതികളെ പിടികൂടുന്നില്ലെന്ന് പരാതി. കണ്ടാലറിയാവുന്ന 20 സിപിഎം പ്രവർത്തകരാണ് ലീഗ് ഓഫീസ് അക്രമണക്കേസിൽ പ്രതികൾ. വിലാപയാത്രയിൽ പങ്കെടുത്ത സിപിഎം പ്രവർത്തകരാണ് കല്ലൂരാവിയിലെ ലീഗ് ഓഫീസ് അക്രമിച്ചത്. ഹോസ്ദുർഗ്ഗ് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം സിപിഎം പ്രവർത്തകരുടെ പേരിൽ കേസെടുത്തുവെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും പ്രതികളുടെ അറസ്റ്റ് നടന്നില്ല.

തെരച്ചിൽ നടത്തിയെങ്കിലും സിപിഎം പ്രവർത്തകരെ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് ഭാഷ്യം. ഭരണത്തിന്റെ തണലിൽ സിപിഎം പ്രതികൾക്ക് പോലീസ് സംരക്ഷണമൊരുക്കുകയാണെന്നാണ് ലീഗ് പ്രവർത്തകരുടെ പരാതി. ഓഫീസ് തകർത്ത പ്രതികളെ പോലീസ് പിടികൂടാൻ തയ്യാറായില്ലെങ്കിൽ അതി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാൻ കല്ലൂരാവിയിൽ ചേർന്ന യൂത്ത് ലീഗ് യോഗം തീരുമാനിച്ചു. പോലീസ് സ്റ്റേഷൻ മാർച്ചുൾപ്പെടെയുള്ള സമര പരിപാടികൾ നടത്തും.

അബ്ദുൾ റഹ്മാൻ ഔഫ് വധത്തിന് പിന്നാലെ തീര ദേശ മേഖലകളിലേതുൾപ്പെടെ നിരവധി ലീഗ് ഓഫീസുകൾ അക്രമിക്കപ്പെട്ടിരുന്നു. ലീഗ് ഓഫീസ് അക്രമക്കേസിൽ പ്രതികളായ ഒരു സിപിഎം പ്രവർത്തകനെപോലും പിടികൂടാൻ പോലീസ് തയ്യാറായിട്ടില്ല.  സിപിഎം നേതൃത്തിന്റെ വിലക്കാണ് പ്രതികളെ പിടികൂടാൻ പോലീസ് തയ്യാറാകാത്തതിന്റെ കാരണമെന്നാണ് മുസ്്ലീംലീഗ് പ്രവർത്തകർ ആരോപിക്കുന്നത്.

LatestDaily

Read Previous

ശൃംഗാര ശബ്ദരേഖ സിഎച്ച് സെന്റർ ഉദ്ഘാടനം അനിശ്ചിതത്വത്തിൽ

Read Next

കെഎസ്ഇബി ഉദ്യോഗസ്ഥന്റെ സെൽഫോൺ പത്ത് ദിവസം മുമ്പ് സ്വിച്ച് ഓഫിലായി