നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയ ലീഗ് പ്രവർത്തകർ പടക്കമെറിഞ്ഞു

യുവ ചേതന ക്ലബ്ബിന് നേരെയും അക്രമം
 
കാഞ്ഞങ്ങാട്: അജാനൂർ ഗ്രാമ പഞ്ചായത്ത് 5-ാം വാർഡായ മാണിക്കോത്ത് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തിയ ലീഗുകാർ വീടിന് മുന്നിലെത്തി സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പടക്കമെറിഞ്ഞു. ഐഎൻഎൽ ജില്ലാ പ്രസിഡണ്ടും ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാനുമായ മാട്ടുമ്മൽ ഹസ്സന്റെ വീടിന് നെരെ പടക്കമെറിഞ്ഞാണ് ലീഗുകാർ പ്രകോപനമുണ്ടാക്കിയത്.  സ്ഥലത്തെ ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ നിരോധനാജ്ഞ ലംഘിച്ച് പ്രകടനം നടത്തിയവരാണ് മാട്ടുമ്മൽ ഹസ്സന്റെ വീടിന് മുന്നിൽ ഏറെ നേരം പ്രകോപനം നടത്തിയത്.

അക്രമത്തിന് പ്രോത്സാഹനം നൽകിയ ലീഗ് നേതാക്കൻമാർ അക്രമികളായ പ്രവർത്തകരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചില്ലെന്ന് ആരോപണവുമുണ്ട്. അക്രമികളെ ഭയപ്പെട്ട് വീടിന്റെ ഗെയിറ്റ് അടച്ചിട്ടപ്പോൾ, തള്ളിത്തുറന്ന് വീടിനകത്ത് കയറാൻ ശ്രമിച്ച് കൊച്ചുകുട്ടികളെയും സ്ത്രീകളെയും ഭീഷണിപ്പെടുത്തിയ ലീഗുകാർ സ്ഥലത്ത് ഏറെ നേരം പരിഭ്രാന്തി പരത്തുകയായിരുന്നു.  റമീസ്, റാഷിദ്, ഗഫൂർ, കുഞ്ഞാമദ് എന്നിവരാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്ന് വീട്ടുടമ മാട്ടുമ്മൽ ഹസ്സൻ ഹൊസ്ദുർഗ് പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.

മറ്റൊരു സംഘം അക്രമികൾ മാണിക്കോത്തെ യുവചേതന ക്ലബ്ബിന് നേരെയും അക്രമം കാട്ടി. ഓഫീസിനകത്ത് കയറി ടിവി സെറ്റും ബാൻഡ് സെറ്റും തകർത്ത അക്രമികൾ, ക്ലബ്ബിൽ നിർത്തിയിട്ട രമേഷിന്റെ ബൈക്കും അടിച്ച് തകർക്കുകയുണ്ടായി. മടിയൻ ഭാഗത്ത് നിന്നാണ് അക്രമികൾ പ്രകടനവുമായി എത്തിയത്.

LatestDaily

Read Previous

പതിനൊന്നുകാരി ജനാലയിൽ തൂങ്ങി മരിച്ചു

Read Next

അനുമതിയില്ലാതെ പ്രകടനം: യുഡിഎഫ്, എൽഡിഎഫ്, ബിജെപി നേതാക്കൾക്കെതിരെ കേസ്സ്