മുസ്്ലീം ലീഗ് പിളരും

ഇ.ടി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ  പുതിയ  മുസ്ലിംലീഗ് രൂപം കൊളളും∙ അബ്ദുൾ സമദ് സമദാനി, എൻ.ഏ നെല്ലിക്കുന്ന്, കെ.പി.എ. മജീദ് എന്നിവരടക്കം പുതിയ മുസ്ലിം ലീഗിൽ അണിചേരും.

കാഞ്ഞങ്ങാട്: ഇന്ത്യൻ യൂണിയൻ മുസ്്ലീം ലീഗ്  പിളരും.

പി.കെ കുഞ്ഞാലിക്കുട്ടിയുടെയും ഇ.ടി. മുഹമ്മദ്  ബഷീറിന്റെയും, നേതൃനിരയിൽ ലീഗ്  പിളരാനുള്ള സകല ഒരുക്കങ്ങളും നേരത്തെ ഒത്തുവന്നിരുന്നു.

യുഡിഎഫിലെ മുൻനിര ഘടക കക്ഷി കോൺഗ്രസ്സ്  അടുത്ത നാളായി ബിജെപിയോട് സ്വീകരിച്ചു വരുന്ന മൃദു സമീപനവും ഹിന്ദുത്വ അജണ്ടയും, അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനുള്ള ശിലാന്യാസത്തോടെ,  മറ നീക്കി പുറത്തു വന്ന സാഹചര്യത്തിൽ , ലീഗും കോൺഗ്രസ്സും തമ്മിലുള്ള സമദൂരം കേരള രാഷ്ട്രീയത്തിൽ ശക്തമായി പ്രതിഫലിച്ചു തുടങ്ങി.

കോഴിക്കോട്ട് ഇന്നലെ ചേർന്ന മുസ്്ലീം ലീഗ് ദേശീയ സമിതി ചർച്ച ചെയ്ത മുഖ്യ അജണ്ട, രാമക്ഷേത്ര നിർമ്മാണം അനിവാര്യമാണെന്നും, രാമനാണ് എല്ലാമെന്നുമുള്ള കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഏറ്റവും പുതിയ പ്രതികരണത്തെയാണ്.

കേരളത്തിൽ മുസ്്ലീം ലീഗിന്റെ നിലവിലുള്ള  അമരക്കാരൻ പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. ഇ.ടി. മുഹമ്മദ് ബഷീർ പാർട്ടിയുടെ  ദേശീയ ഓർഗനൈസിംഗ് സിക്രട്ടറിയാണ്.

രാമക്ഷേത്ര നിർമ്മാണം കോൺഗ്രസ്സിന്റെ കൂടി ആവശ്യമാണെന്ന് മധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് കമൽനാഥിന്റെ പ്രതികരണത്തിന് മുമ്പുതന്നെ, കേരളത്തിൽ കെ. മുരളീധരനും രാമക്ഷേത്ര നിർമ്മാണത്തെ പ്രകീർത്തിച്ച് രംഗത്തു വന്നിരുന്നു.

മതേതരത്വ ഇന്ത്യയിൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ട സ്ഥലത്ത് രാമക്ഷേത്ര നിർമ്മാണം ഭാരതീയ ജനതാപാർട്ടിയുടെ മുഖ്യ അജണ്ടകളിലൊന്നായിരുന്നു.  അതിനുള്ള ശിലാസ്ഥാപനം നരേന്ദ്രമോദി തന്നെ ഇന്നലെ സ്ഥാപിക്കുകയും ചെയ്തു.

കോൺഗ്രസ് പാർട്ടി കൂടി രാമക്ഷേത്ര നിർമ്മാണത്തിന് മഞ്ഞക്കൊടി ഉയർത്തിയതോടെ  കേരള രാഷ്ട്രീയത്തിൽ വെട്ടിലായത് ഇന്ത്യൻ യൂണിയന്റെ മുസ്്ലീം ലീഗാണ്.

യുഡിഎഫുമായുള്ള  കൂട്ടുകെട്ടിൽ നിന്ന്  പുറത്തു വരണമെന്ന് കാലങ്ങളായി ലീഗിൽ ശക്തിയുക്തം വാദിക്കുന്ന മതേതരവാദിയും, പാർലിമെന്റംഗവുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ നിലപാടിന് രാമക്ഷേത്ര നിർമ്മാണവും, കോൺഗ്രസ്സിന്റെ ബിജെപി ബന്ധവും മറ നീക്കി പുറത്തു വന്നത് ഇപ്പോൾ കരുത്തായിത്തീർന്നു.

പ്രിയങ്കാഗാന്ധി ഇപ്പോൾ പുറത്തുവിട്ട ബിജെപി പ്രണയം കൂടിയായപ്പോൾ, മുസ്്ലീം ലീഗിന് ഇനി കേരളത്തിലെ യുഡിഎഫിൽ പിടിച്ചു നിൽക്കാൻ രാഷ്ട്രീയ മര്യാദകൾ അനുവദിക്കില്ല.

തൽസമയം യുഡിഎഫിനെ  കെട്ടിപ്പിടിച്ച് എക്കാലവും സഖ്യകക്ഷിയായി  തുടരേണ്ടതിന്റെ വ്യക്തിപരമായ ആവശ്യം പി.കെ. കുഞ്ഞാലിക്കുട്ടിയുടേതാണ്.

കാരണം വിദേശത്തും ഇന്ത്യയിലും,  കേരളത്തിലുമുള്ള കുഞ്ഞാലിക്കുട്ടി എന്ന പ്രമുഖ വ്യവസായിയുടെ ബിസിനസ്സ് സാമ്രാജ്യം നില നിർത്താൻ അദ്ദേഹത്തിന് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും യുഡിഎഫും അനിവാര്യമാണ്.

കേരളമൊഴികെയുള്ള സം സ്ഥാനങ്ങളിൽ മുസ്്ലീം ലീഗിന് കാര്യമായ വേരോട്ടവും, സ്വാധീനങ്ങളും നിലവിൽ നാമമാത്രമാണ്.

അതുകൊണ്ടു തന്നെ എന്തു പറഞ്ഞാലും പി.കെ. കുഞ്ഞാലിക്കുട്ടി യുഡിഎഫുമായും,  കോൺഗ്രസ് പാർട്ടിയുമായുള്ള ബന്ധങ്ങൾ എക്കാലവും കാത്തു സൂക്ഷിക്കുക തന്നെ ചെയ്യുമെന്ന തിരിച്ചറിവാണ് , ലീഗിൽ കുഞ്ഞാലിക്കുട്ടിയേക്കാൾ പൊതുസമ്മതനായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ തീർത്തും വ്യത്യസ്ഥമായ പുതിയ രാഷ്ട്രീയ നിലപാട്.

യുഡിഎഫുമായുള്ള വിയോജിപ്പ് ഇ.ടി. മുഹമ്മദ് ബഷീർ  നേരത്തെ തന്നെ പാർട്ടിയിൽ പ്രകടിപ്പിക്കാതെ പ്രകടിപ്പിച്ചുവെങ്കിലും, ഇപ്പോൾ കോൺഗ്രസ് പാർട്ടിയുടെ ബിജെപിയോടുള്ള മുത്തമിടൽ കൂടി രാമക്ഷേത്ര നിർമ്മാണത്തിൽ പരസ്യമാക്കപ്പെട്ടതോടെ,  ഇ.ടി. മുഹമ്മദ് ബഷീറിനൊപ്പം അടിയുറച്ചു നിൽക്കാൻ  മുസ്്ലീം ലീഗിൽ  കരുത്തർ പലരും ഒരുങ്ങിക്കഴിഞ്ഞ ചിത്രമാണ്, കോഴിക്കോട്ട്  ഇന്നലെ ചേർന്ന മുസ്്ലീം ലീഗിന്റെ ദേശീയ യോഗത്തിന്  ശേഷമുള്ള രാഷ്്ട്രീയം.

ആരെന്തു പറഞ്ഞാലും, യുഡിഎഫിനെ അവസാനത്തെ അത്താഴം വരെ കെട്ടിപ്പിടിച്ചു നിൽക്കാൻ  കുഞ്ഞാലിക്കുട്ടി ഏതു തരം സമവായങ്ങൾക്കും, ഒരുങ്ങുമെന്നും ലീഗ്  എന്ന പ്രസ്ഥാനത്തെ കോൺഗ്രസിന്റെ തൊഴുത്തിൽക്കെട്ടി നശിപ്പിക്കുമെന്നുമുള്ള തിരിച്ചറിവ് ആയുധമാക്കിക്കൊണ്ടാണ് ഇ.ടി. മുഹമ്മദ് ബഷീർ ലീഗിനെ പിളർത്തി സ്വന്തം ചേരി രൂപപ്പെടുത്താൻ  ഒരുക്കിയിട്ടുള്ളത്.

ഇന്ത്യൻ നാഷണൽ ലീഗിനെ ഇടതുമുന്നണിയുമായി അടുപ്പിച്ചു നിർത്തിയ ഇടതു മുന്നണിയിലെ പ്രബല കക്ഷി  സിപിഎമ്മിന് പുതിയ ബിജെപി വിരുദ്ധ രാഷ്ട്രീയ സദാചാരം ഉയർത്തിപ്പിടിച്ചു കൊണ്ട്  രംഗപ്രവേശം ചെയ്യുന്ന ഇ.ടി. വിഭാഗം  മുസ്്ലീം ലീഗിനെ മുന്നണിയിൽ സ്വീകരിക്കുന്നത് രാഷ്ട്രീയമായി  എളുപ്പമാകും.

കേരളത്തിൽ നിലപാടുകൾ പ്രഖ്യാപിച്ച പ്രാദേശിക രാഷ്ട്രീയപ്പാർട്ടിയെന്ന പരിഗണനയിൽ സിപിഎം പോളിറ്റ്ബ്യൂറോയും ഈ രാഷ്ട്രീയ കൂട്ടുകെട്ടിന് പെട്ടെന്ന് ചുവന്ന കൊടി വീശാനുള്ള  സാധ്യതകളുംഏറെയാണ്.

കേരളത്തിൽ മന്ത്രി പദത്തിലും ഇന്ത്യൻ പാർലിമെന്ററി രംഗത്തും ശ്രദ്ധേയമായ കാഴ്ച്ചപ്പാടുകൾ കൊണ്ടുവന്നിട്ടുള്ള ഇ .ടി. മുഹമ്മദ് ബഷീറാകട്ടെ നാലു പതിറ്റാണ്ടു കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ ചെറുതായ ഒരു ആരോപണത്തിന് പോലും ഇടവരുത്താതെ സംശുദ്ധ രാഷ്ട്രീയ ജീവിതം  നയിച്ച ജനനേതാവാണ്.   അദ്ദേഹത്തിന്റെ മകൻ തബ്്ലീഗ്  പ്രസ്ഥാനത്തിൽ സജീവമാണെങ്കിലും, ഇടിയുടെ വ്യക്തിപ്രഭാവം ഒന്നു വേറെ തന്നെയാണ്.

LatestDaily

Read Previous

ഡോക്ടർ ഇജാസ് അവധിയെടുത്തത് ഐ.എസില്‍ ചേരാന്‍

Read Next

ബി.ടെക്കുകാരും തൊഴിലുറപ്പ് ജോലിയും