മുസ്ലീം ലീഗ് പ്രവർത്തകനെ കഴുത്തിൽ വയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം അക്രമത്തിന് പിന്നിൽ പത്തംഗ സിപിഎം പ്രവർത്തകർ

കാഞ്ഞങ്ങാട് : മുസ്്ലീം ലീഗ് പ്രവർത്തകനെ, സിപിഎം പ്രവർത്തകർ കഴുത്തിൽ വയർ കുരുക്കി കൊലപ്പെടുത്താൻ ശ്രമം. മാണിക്കോത്ത് മഡിയനിലെ കൊത്തിക്കാൽ മൂസ ഹാജിയുടെ മകൻ ഷാഹുൽ ഹമീദിന് നേരെയാണ് 40, ഇന്നലെ വൈകീട്ട് മാണിക്കോത്ത് ആക്രമണമുണ്ടായത്. മാണിക്കോത്ത് ഓഡിറ്റോറിയത്തിന് സമീപം തന്റെ ഉടമസ്ഥതയിലുള്ള ക്വാർട്ടേഴ്സ് വളപ്പിൽ നിൽക്കുകയായിരുന്ന ഷാഹുൽ ഹമീദിനെ, സംഘടിച്ചെത്തിയ പത്തോളം സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.

കഴുത്തിൽ വയർ കൊണ്ട് കുരുക്കിട്ട ശേഷം ആക്രമിക്കുകയായിരുന്നു. കഴുത്തിന് മുറിവേറ്റു. മുഖത്തും തലക്കും പരിക്കുണ്ട്. ഷാഹുൽ ഹമീദിനെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലും പിന്നീട് മംഗ്ളൂരു ആശുപത്രിയിലേക്കും മാറ്റി. ഷിജേഷ്, അശോകൻ, ധനേഷ് ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് ആക്രമണമെന്ന് ലീഗ് പ്രവർത്തകർ പോലീസിനെ അറിയിച്ചു. ഹൊസ്ദുർഗ് പോലീസ് സ്ഥലത്തെത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഷാഹുൽ ഹമീദിന് നേരെയുണ്ടായ ആക്രമണമെന്ന് കരുതുന്നു.

LatestDaily

Read Previous

ഇന്ന് ഗൾഫിലേക്ക് പോകാനിരുന്ന യുവാവ് തൂങ്ങി മരിച്ചു

Read Next

ജവാൻ ശ്രീഹരിയെ മരണം തട്ടിെയടുത്തത് പ്രതിശ്രുത വധുവിനെ കണ്ടു മടങ്ങുമ്പോൾ