ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ശൃംഗാര ശബ്ദ രേഖാ വിവാദത്തിൽ ആരോപണ വിധേയരായ മുസ്്ലീം ലീഗ് നേതാക്കളായ ബഷീർ വെള്ളിക്കോത്തിനെയും, ഏ. ഹമീദ് ഹാജിയെയും പരിപാടികളിൽ നിന്നൊഴിവാക്കണമെന്ന അജാനൂർ പഞ്ചായത്ത് മുസ്്ലീം ലീഗ് നേതൃയോഗ തീരുമാനം പ്രവർത്തക സമിതി യോഗം ശരിവെച്ചു. ഇരുവരെയും ലീഗ് പരിപാടികളിൽ നിന്നൊഴിവാക്കാൻ അജാനൂർ പഞ്ചായത്ത് മുസ്്ലീം ലീഗിന്റെയും പോഷക സംഘടനകളുടെയും ഭാരവാഹികൾ ഉൾപ്പെട്ട നേതൃയോഗം നേരത്തെ തീരുമാനിച്ചിരുന്നു. പ്രസിഡണ്ട് മുബാറക്ക് ഹസൈനാർ ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന അജാനൂർ പഞ്ചായത്ത് മുസ്്ലീം ലീഗ് പ്രവർത്തക സമിതി യോഗമാണ് നേതൃയോഗ തീരുമാനം ശരിവെച്ചത്.
ബഷീറിനെയും ഹമീദ് ഹാജിയെയും മുസ്്ലീം ലീഗിന്റെയോ പോഷക സംഘടനകളുടെയോ പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്ന് പഞ്ചായത്ത് ലീഗ് കമ്മിറ്റി ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകി. പ്രവർത്തക സമിതി യോഗത്തിൽ ജനറൽ സിക്രട്ടറി ഹമീദ് ചേരക്കാടത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. അതേസമയം നിലവിൽ മുസ്്ലീം ലീഗ് ജില്ലാ കൗൺസിൽ അംഗമായ ഏ. ഹമീദ് ഹാജിയെ കൗൺസിൽ അംഗത്വത്തിൽ നിന്നൊഴിവാക്കാൻ അജാനൂർ പഞ്ചായത്ത് 22-ാം വാർഡ് മുസ്്ലീം ലീഗ് കമ്മിറ്റിയോഗം പഞ്ചായത്ത് മണ്ഡലം ജില്ലാകമ്മിറ്റികളോടാവശ്യപ്പെട്ടു.
മണ്ഡലം കൗൺസിൽ യോഗത്തിൽ നിന്നാണ് ലീഗ് ഭരണഘടന പ്രകാരം ജില്ലാ കൗൺസിലിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത്. ഇങ്ങനെ തെരഞ്ഞെടുക്കുമ്പോൾ, മെമ്പർഷിപ്പിന്റെ ആനുപാതിക പ്രാതിനിധ്യപ്രകാരം വാർഡ് കമ്മിറ്റിയാണ് ഹമീദ് ഹാജിയെ ജില്ലാ കൗൺസിലിലേക്ക് തെരഞ്ഞെടുത്തത്. 22-ാം വാർഡ് ലീഗ് കമ്മിറ്റിയോഗം ചേർന്ന് ഹമീദ് ഹാജിയെ ജില്ലാ കൗൺസിൽ യോഗത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെടുകയായിരുന്നു. വാർഡ് കമ്മിറ്റി തീരുമാനം പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ച ശേഷം കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിക്ക് വിടുകയും, മണ്ഡലം കമ്മിറ്റിയുടെ അംഗീകാരത്തോടെ തീരുമാനത്തിനായി ജില്ലാകമ്മിറ്റിക്ക് നൽുകയും ചെയ്തിട്ടുണ്ട്.