സംഗീത സംവിധായകന്‍ ആര്‍. രഘുറാം നിര്യാതനായി

ചെന്നൈ: സംഗീത സംവിധായകൻ ആർ.രഘുറാം അന്തരിച്ചു. 38 വയസ്സായിരുന്നു. ഞരമ്പുകളെ ബാധിക്കുന്ന മോട്ടോർ ന്യൂറോൺ രോഗത്തെ തുടർന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. വടപളനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

‘ഒരു കിടയിൻ കരുണൈ മാനു’ എന്ന സിനിമയിലൂടെയാണ് രഘുറാം പ്രശസ്തി നേടിയത്. നിരവധി ഹ്രസ്വചിത്രങ്ങൾക്കും സംഗീത ആൽബങ്ങൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.

Read Previous

ഹൈക്കോടതി സുരക്ഷ ശക്തമാക്കി; ഓൺലൈൻ പാസ് ഇല്ലാതെ ഇനി പ്രവേശനമില്ല

Read Next

എൽദോസ് കേസിൽ അഭിഭാഷകരെ പ്രതി ചേർത്തു; അഭിഭാഷക സമരത്തിൽ സ്തംഭിച്ച് ഹൈക്കോടതി