വധശ്രമക്കേസ് പ്രതികളെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി

കാഞ്ഞങ്ങാട്: ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് വധശ്രമക്കേസ്സിലെ പ്രതികളെ നേതാക്കൾ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.

കല്ലൂരാവി ബാവാനഗർ സ്വദേശികളായ അഫ്സൽ 19, എൻ.കെ. സുഹൈൽ 19, പി. റബീഷ് 20, സി. അനസ് 20, എന്നീ പ്രതികളെയാണ് ബാവാനഗറിലെ പ്രാദേശിക നേതാക്കൾ ഇടപെട്ട് ഒളിവുകേന്ദ്രത്തിലേക്ക് മാറ്റിയത്.

കാഞ്ഞങ്ങാട് ടിബി റോഡിലെ വ്യാപാരി ബാവാനഗറിലെ അസ്്ലമിനെ 44, മോട്ടോർ ബൈക്ക് തടഞ്ഞ് ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ്സിൽ പ്രതികളാണിവർ. അക്രമത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായി ചികിത്സയിലുള്ള വ്യാപാരിയുടെ പരാതിയിൽ കുറ്റകരമായ നരഹത്യാശ്രമത്തിനുൾപ്പെടെ വകുപ്പുകൾ ചേർത്ത് ഹൊസ്ദുർഗ് പോലീസ് കേസ് റജിസ്റ്റർ ചെയ്തതോടെ,  പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയായിരുന്നു.

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് ഇന്നലെ പ്രതികൾ പോലീസിന് മുന്നിൽ ഹാജരാകുമെന്ന് രാഷ്ട്രീയ നേതാക്കൾ അന്വേഷണ ഉദ്യോഗസ്ഥന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ പ്രതികളെ  പോലീസിന് മുന്നിൽ കീഴടങ്ങാൻ അനുവദിക്കാതെ ഇന്നലെ വൈകീട്ട് ഒളിവുകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

വിവരമറിഞ്ഞ് എസ്.ഐ, കെ.പി. വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ബാവാനഗറിലെ പ്രതികളുടെ വീടുകളിലുൾപ്പെടെ തിരച്ചിൽ നടത്തി.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പിൽ മെമ്പറുടെ കോലം കത്തിച്ചു

Read Next

ഭർതൃമതി തൂങ്ങിമരിച്ചു