മുണ്ടത്തോട് കൊല പ്രതികൾ മൂന്ന്

കാഞ്ഞങ്ങാട്: കല്ലൂരാവി മുണ്ടത്തോട്ടിൽ കാന്തപുരം അനുയായിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ കൊലചെയ്യപ്പെട്ട സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് 3 പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. സംഭവ സമയത്ത് ഔഫിനോടൊപ്പമുണ്ടായിരുന്ന പഴയകടപ്പുറത്തെ മുഹമ്മദ് ശുഹൈബിന്റെ പരാതിയിൽ യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദ്, ഇസഹാഖ്, ഹസ്സൻ എന്നിവർക്കെതിരെയാണ് ഹോസ്ദുർഗ്ഗ് പോലീസ് കൊലക്കുറ്റമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തത്.

ഇന്നലെ രാത്രി 9.30 മണിക്ക് പരാതിക്കാരൻ ഔഫ്, റഹിം, അസ്്ലം എന്നിവരോടൊപ്പം ബാവാനഗറിലേക്ക് പോകുന്ന വഴി മുണ്ടത്തോടെത്തിയപ്പോൾ ആൾക്കൂട്ടം കണ്ട് ഭയന്ന് തിരിച്ചു വരുമ്പോൾ റോഡരികിൽ നിന്ന നീല ഷർട്ടിട്ടയാൾ ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ചതായി പരാതിയിൽപ്പറയുന്നു.  ഇർഷാദ് എന്നയാൾ ഔഫിനെ കഴുത്തിൽ ചുറ്റിപ്പിടിച്ചത് കണ്ടിരുന്നതായും മുഹമ്മദ് ശുഹൈബ് ഹോസ്ദുർഗ്ഗ് പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മർദ്ദനമേറ്റ് ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴാണ് ഔഫ് മരിച്ച വിവരം അറിഞ്ഞതെന്ന് പരാതിയിൽപ്പറയുന്നു. സംഭവത്തിന് ശേഷം ഒളിവിലായ പ്രതികൾക്ക് വേണ്ടി പോലീസ് തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.  കേസിൽ ഒന്നാം പ്രതിയായ ഇർഷാദ് ആക്രമത്തിനിടെ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇദ്ദേഹത്തിന് പോലീസ് കാവലുണ്ട്.

LatestDaily

Read Previous

ഡിവൈഎഫ്ഐ പ്രവർത്തകൻ അബ്ദുറഹ്മാൻ കുത്തേറ്റു മരിച്ചു

Read Next

കേന്ദ്രസർവ്വകലാശാലയിലെ പ്രൊഫസറെ പിരിച്ചുവിട്ടത് വിദ്യാർത്ഥിനികളുടെ പരാതിയിൽ