നഗരസഭ ചെയർ പേഴ്സൺ സ്ഥാനാർത്ഥി പ്രസന്ന കുമാരി

കാഞ്ഞങ്ങാട് :  അടുത്തെത്തിയ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ കാഞ്ഞങ്ങാട്  നഗരസഭയിൽ സി.പി.എം കണ്ടുവെച്ച ചെയർ പേഴ്സൺ സ്ഥാനാർത്ഥി വി.വി പ്രസന്നകുമാരി.

ബി.എസ്.എൻ.എല്ലിൽ നിന്ന്  പിരിഞ്ഞ പ്രസന്നകുമാരി  നഗരസഭയിലെ വാർഡ്  4 ൽ മേലാങ്കോട്ടാണ് താമസം.

നഗരസഭ ചെയർമാൻ വി.വി രമേശൻ തിരഞ്ഞെടുക്കപ്പെട്ട അതിയാമ്പൂര്  വാർഡാണിത് .

ബി.എസ്.എൻ.എൽ ജീവനക്കാരുടെ  സംഘടനയായ എൻ.എഫ്.പി.ഇ യിൽ വർഷങ്ങളോളം പ്രവർത്തിച്ച പരിചയ സമ്പത്തുണ്ട് പ്രസന്നകുമാരിക്ക്.  കെ.എസ്.ടി.എ ഭാരവാഹിയായിരുന്ന കാഞ്ഞങ്ങാട്ടെ  മാധവൻ മാഷിന്റെ  പത്നിയാണ്. രണ്ടു പെൺ മക്കൾ വിവാഹിതരാണ്.

LatestDaily

Read Previous

ആൻമരിയ കൊലപാതകം: പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

Read Next

വിദ്യാർത്ഥിനിയെ മർദ്ദിച്ച അധ്യാപികയ്ക്കെതിരെ കേസെടുത്തു