തദ്ദേശ തിരഞ്ഞെടുപ്പ് ഇലക്ഷൻ കമ്മീഷൻ യോഗം ഒാൺ ലൈനിൽ

കാഞ്ഞങ്ങാട് :2020 ഒക്ടോബറിൽ നടക്കുന്ന  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള  തിരഞ്ഞെടുപ്പ് കമ്മീഷൻ യോഗം സപ്തംബർ രണ്ടാം വാരത്തിൽ .

സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷണർ വിളിച്ചു ചേർക്കുന്ന  രാഷ്ട്രീയപ്പാർട്ടികളുടെ യോഗം ഇത്തവണ ഒാൺ ലൈനിൽ ആയിരിക്കാനാണ് സാധ്യത. സപ്തംബർ 15 ന് മുമ്പ് രാഷ്ട്രീയപ്പാർട്ടികളുടെ യോഗം നിർബ്ബന്ധമായും തിരഞ്ഞെടുപ്പു കമ്മീഷണർ വിളിച്ചു ചേർക്കും.

കോവിഡ് പാശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പു സംബന്ധിച്ച  പെരുമാറ്റ  ച്ചട്ടമായിരിക്കും മുഖ്യമായും  തിരഞ്ഞെടുപ്പു  കമ്മീഷണർ ചർച്ച ചെയ്യുക .

വോട്ടു ചോദിച്ച്  രണ്ടിൽക്കൂടുതൽ സ്ഥാനാർത്ഥികൾ  വീടുകൾ കയറിയിറങ്ങാൻ പാടില്ലെന്ന നിർദ്ദേശമായിരിക്കും ഇതിൽ മുഖ്യം .

ഒക്ടോബർ രണ്ടാം വാരത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു കൊണ്ട് കമ്മീഷൻ വിജ്ഞാപനം  പുറത്തിറക്കുമെന്ന്  കരുതുന്നു.

വോട്ടുചോദിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും  ഇത്തവണ 15 ദിവസത്തിൽ കൂടുതൽ സമയം അനുവദിക്കാനിടയില്ല. നവബംർ 12 ന് പുതിയ ഭരണ സംവിധാനം അധികാരമേൽക്കണം .

2015 ൽ നവമ്പർ 12 നാണ് കേരളത്തിൽ കഴിഞ്ഞ തദ്ദേശ ഭരണ കൂടങ്ങൾ അധികാരത്തിലെത്തിയത്. ഈ തീയ്യതി  നിലവിലുള്ള തദ്ദേശ സ്ഥാപനങ്ങൾ പൂർത്തിയാക്കുകയും ചെയ്യും.

Read Previous

ഫാഷൻ ഗോൾഡ് തട്ടിപ്പ് തെളിവുകൾ ധാരാളം

Read Next

മന്ത്രി ഇ. ചന്ദ്രശേഖരൻ പങ്കെടുത്ത ചടങ്ങ് എം. പി, ബഹിഷ്ക്കരിച്ചു