ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയ്ക്കകത്ത് വലിയ തോതിൽ അടിയൊഴുക്കുകളുണ്ടാകുമെന്നുറപ്പായ സാഹചര്യത്തിൽ, അടിയൊഴുക്കിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് മുന്നണികൾക്കൊപ്പം സ്ഥാനാർത്ഥികളും. ഓരോ വാർഡുകളിലും തങ്ങൾക്ക് ഉറപ്പായും ലഭിക്കുന്ന വോട്ടുകളുടെ കണക്ക് പാർട്ടിയുടെ പക്കലുണ്ട്. പാർട്ടി വോട്ടുകൾ കൊണ്ട് മാത്രം വാർഡുകൾ പിടിച്ചെടുക്കാൻ സ്ഥാനാർത്ഥികൾക്കാവില്ല.
പാർട്ടി കേന്ദ്രങ്ങളിൽ നിന്നുള്ള അടിയൊഴുക്കുകൾ തടയുന്നതിനൊപ്പം എതിരാളികളുടെ വോട്ടുകൾ അനുകൂലമാക്കാനുള്ള കരുക്കൾ നീക്കുകയാണ് സ്ഥാനാർത്ഥികൾ. മിക്ക വാർഡുകളിലും യുഡിഎഫ്, എൽഡിഎഫ് മുന്നണികൾ തമ്മിൽ കടുത്ത മത്സരം കാഴ്ചവെക്കുന്നുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ നിസ്സാര വോട്ടുകൾക്ക് നഷ്ടപ്പെട്ട വാർഡുകൾ പിടിച്ചെടുക്കാനും, നിലവിൽ വാർഡുകൾ നിലനിർത്താനുമുള്ള തീവ്ര ശ്രമത്തിലാണ് മുന്നണികൾ.
അടിയൊഴുക്കുകൾ പാർട്ടിയിലെ പല പ്രമുഖ സ്ഥാനാർത്ഥികൾക്കും വെല്ലുവിളിയാകുമെന്നുറപ്പായ സാഹചര്യത്തിൽ, അടിയൊഴുക്ക് തടയാനുള്ള പോംവഴി തേടുകയാണ് മുന്നണികൾ. കാസർകോട് ജില്ലയിൽ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് നടക്കാൻ ആറ് ദിവസം മാത്രം അവശേഷിക്കെ പ്രചാരണ പ്രവർത്തനങ്ങൾ മൂർദ്ധന്യത്തിലെത്തി. സിപിഎം-കോൺഗ്രസ്സ് ബിജെപി പാർട്ടികളുടെ സംസ്ഥാന നേതാക്കളടക്കം ജില്ലയിൽ പ്രചാരണത്തിനെത്തിക്കൊണ്ടിരിക്കുന്നു. മുസ്്ലീം ലീഗിന്റെ സംസ്ഥാന നേതാക്ക