ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പഴയ ബസ്്സ്റ്റാന്റിൽ ഉച്ചയ്ക്ക് ശേഷം ശുചിമുറി അടച്ചിടുന്നതോടെ , സ്ത്രീകളുൾപ്പെടെയുള്ള യാത്രക്കാർ നെട്ടോട്ടത്തിൽ കഴിഞ്ഞ ഒരു മാസത്തിലേറെയായി നഗരസഭയുടെ ശുചിമുറി ഉച്ചയ്ക്ക് ശേഷം തുറക്കാറില്ല.
പഴയ ബസ്്സ്റ്റാന്റിലെ പഴയ ശുചിമുറി അടച്ച് പൂട്ടിയ ശേഷം ഒരു വർഷം മുമ്പാണ് പഴയ ശുചിമുറിക്ക് സമീപത്തായി പുതുതായി ഇരുനില ശുചിമുറിയുടെ നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനമാരംഭിച്ചത്.
പഴയ ശൗചാലയം കരാറുകാരെ ഏൽപ്പിച്ച് ടെന്റർ തുക മൂന്ന് തവണകളിലായി ഈടാകുയായിരുന്നു. നഗരസഭ ചെയ്തിരുന്നതെങ്കിലും പുതുതായി പണി കഴിപ്പിച്ച ശുചിമുറി ടെണ്ടർ നൽകിയിരുന്നില്ല.
കുടുംബശ്രീയെ , നഗരസഭ നേരിട്ടേൽപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും അതുണ്ടായില്ല . നഗരസഭയുടെ ആരോഗ്യ വിഭാഗം ജീവനക്കാരനാണിപ്പോൾ ശുചിമുറിയുടെ നടത്തിപ്പ് രാവിലെ തുറക്കുന്ന ശുചിമുറിക്ക് 12 മണിയോടെ ഷട്ടർ വീഴും. 12 മണിക്ക് ശേഷം ശുചിമുറിപൂട്ടി ജീവനക്കാരൻ സ്ഥലം വിടും താഴത്തെ നിലയിൽ സ്ത്രീകൾക്കും മുകൾ നിലയിൽ പുരുഷൻമാർക്കുമായാണ് ശുചിമുറിയിൽ സൗകര്യമേർപ്പെടുത്തിയിരുന്നത്. ശുചിമുറി ഉപയോഗിക്കുന്നവരിൽ നിന്നും നിശ്ചിത തുക ഈടാക്കുന്നുണ്ട് .
ബസ്സുകൾ ഉൾപ്പെടെ നിരത്തിലിറങ്ങുകയും ,വ്യാപാരസ്ഥാപനങ്ങളെല്ലാം തുറക്കുകയും ചെയ്തതോടെ നഗരത്തിൽ തിരക്കേറിയിട്ടുണ്ട് . ശുചിമുറി ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട് .
ശുചിമുറിയടച്ചതോടെ സ്ത്രീകളാണേറെ ബുദ്ധിമുട്ടിലായത് സ്ത്രീകൾ നെട്ടോട്ടമോടുമ്പോൾ , പുരുഷന്മാരാവട്ടെ കെട്ടിടങ്ങൾക്ക് പിന്നിലും റോഡരികിലുള്ള മതിലിനരികിലും കാര്യം സാധിക്കുന്നു. ഇത് ആരോഗ്യ പ്രശ്നങ്ങൾക്കിട വരുത്തുന്നു