ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: എയർ ഇന്ത്യയുടെ മുംബൈ-കോഴിക്കോട് വിമാനം റദ്ദാക്കി. വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. സാങ്കേതിക തകരാർ മൂലം മൂന്ന് മണിക്കൂർ വിമാനത്തിലിരുത്തിയ ശേഷമാണ് വിമാനം റദ്ദാക്കിയത്.
ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട് രാവിലെ 8 മണിക്ക് കോഴിക്കോട് എത്തേണ്ടതായിരുന്നു. പകരം വൈകീട്ട് 4 മണിക്ക് വിമാനം സജ്ജമാക്കുമെന്ന് എയർ ഇന്ത്യ അറിയിച്ചു. എന്നാൽ ഇത് സ്വീകാര്യമല്ലെന്ന നിലപാടിലാണ് യാത്രക്കാർ.