ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് മഹാരാഷ്ട്ര സർക്കാർ എല്ലാ അനുമതിയും നൽകി. പദ്ധതിക്ക് എല്ലാ അനുമതികളും നൽകിയതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. 1.1 ലക്ഷം കോടി രൂപ ചെലവിലാണ് 508 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി നടപ്പാക്കുന്നത്.
മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്ക് 508 കിലോമീറ്റർ ദൂരം രണ്ട് മണിക്കൂർ കൊണ്ട് താണ്ടാനാണ് ബുള്ളറ്റ് ട്രെയിൻ വിഭാവനം ചെയ്തിരിക്കുന്നത്. നിലവില്‍ ഈ യാത്രയ്ക്ക് ഏഴു മണിക്കൂര്‍ വേണം. ഇതിനിടയിൽ 12 സ്റ്റേഷനുകൾ ഉണ്ടാകും. സൂറത്ത്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി, ബിലിമോറ, ബറൂച്ച്, മുംബൈ, താനെ, വിരാർ, ബോയിസർ, വാപി എന്നിവിടങ്ങളിലാണ് സ്റ്റേഷനുകൾ.
മഹാരാഷ്ട്രയിൽ സർക്കാർ മാറ്റത്തെ തുടർന്ന് ബുള്ളറ്റ് ട്രെയിൻ പദ്ധതി വേഗത്തിലാക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം.