പാം ജുമൈറയിൽ വീണ്ടും വീട് വാങ്ങി മുകേഷ് അംബാനി

മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ധനികനായ മുകേഷ് അംബാനി ദുബായിലെ പാം ജുമൈറയിൽ മറ്റൊരു ബീച്ച് സൈഡ് വില്ല കൂടി സ്വന്തമാക്കി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ മുകേഷ് അംബാനി തന്‍റെ ഇളയ മകൻ അനന്ത് അംബാനിക്കായി പാം ജുമൈറയിൽ ഒരു ആഡംബര വില്ല വാങ്ങിയിരുന്നു. നഗരത്തിലെ ഏറ്റവും ചെലവേറിയ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് ഇടപാടെന്ന അന്നത്തെ റെക്കോർഡ് മറികടന്നാണ് ഇപ്പോൾ മുകേഷ് അംബാനി അടുത്ത വില്ല സ്വന്തമാക്കിയിരിക്കുന്നത്.

പാം ജുമൈറയിലെ ബംഗ്ലാവ് 163 മില്യൺ ഡോളറിനാണ് കുവൈറ്റ് വ്യവസായി മുഹമ്മദ് അൽഷായിൽ നിന്ന് മുകേഷ് അംബാനി വാങ്ങിയത്. എന്നാൽ ഇക്കാര്യത്തിൽ റിലയൻസ് ഗ്രൂപ്പിൽ നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.

Read Previous

വിദ്യാലയങ്ങളിലെ വിനോദയാത്രയിൽ പുതിയ നിർദ്ദേശങ്ങൾ പുറത്തിറക്കി

Read Next

ഖാർഗെയുടെ വിജയം കോൺഗ്രസിന്റെ വിജയം; മത്സരിച്ചത് വിമതനായിട്ടല്ലെന്ന് തരൂര്‍